തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തതിൽ തനിക്ക് പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി ആർ ഹരി. പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് പി എസ് സി സെക്രട്ടറി പി എസ് സി ചെയർമാനെതിരേ മൊഴി നൽകുന്നത്.
ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. പി എസ് സി ചെയർമാൻ എം ആർ ബൈജുവിൻറെ ഏകപക്ഷീയമായ തീരുമാനങ്ങൾ ക്രമക്കേടുകൾക്ക് വഴിവച്ചു എന്നാണ് ക്രൈംബ്രാഞ്ചിൻറെ നിഗമനം
ചോദ്യങ്ങൾ തയ്യാറാക്കിയ പാനലും മൂല്യനിർണയം നടത്തുന്നവരെ തീരുമാനിച്ചതും ചെയർമാൻ ആണെന്നാണ് പി എസ് സി അംഗങ്ങളുടെ മൊഴി. ഏകപക്ഷീയ ഇടപെടൽ ഉണ്ടായെന്നാണ് അംഗങ്ങളുടെ മൊഴി. പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
