മാർപാപ്പയുടെ ശസ്ത്രക്രിയ ഉടൻ നടക്കാനിരിക്കെ, അദ്ദേഹത്തിനായി പ്രാർത്ഥനയോടെ ഷിക്കാഗോയിലെ വിശ്വാസികൾ

OCTOBER 12, 2026, 5:51 AM

ഷിക്കാഗോ: ല'യോ പതിനാലാമൻ മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഉടൻ നടക്കാനിരിക്കെ, അദ്ദേഹത്തിനായി പ്രാർത്ഥനയോടെ ഷിക്കാഗോയിലെ വിശ്വാസികൾ.

ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കിടയിലാണ് ഹോളി നെയിം കത്തീഡ്രലിൽ എത്തിയ വിശ്വാസികൾ മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ അർപ്പിച്ചത്. സമീപകാലത്തെ ആരോഗ്യ പരിശോധനകളിലാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മാർപാപ്പ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

മാർപാപ്പയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കൽ വിദഗ്ധരും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രായം 70കളിൽ ആണെങ്കിലും മാർപാപ്പ ആരോഗ്യവാനാണെന്നും ശസ്ത്രക്രിയയ്ക്കുശേഷം വേഗത്തിൽ സുഖം പ്രാപിക്കുമെന്നും നോർത്ത് വെസ്റ്റേൺ മെഡിസിൻ സർജറി പ്രൊഫസർ സാമുവൽ കിം വ്യക്തമാക്കി.

vachakam
vachakam
vachakam

ലോകമെമ്പാടുമുള്ള വിശ്വാസികൾ തനിക്കൊപ്പമുണ്ടെന്നും പ്രാർത്ഥിക്കണമെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam