തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക? പുതിയ നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍

NOVEMBER 1, 2026, 6:21 PM

 ചെന്നൈ : സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ട നവംബർ ഒന്നിന് തമിഴ്നാട് ദിനമായി പ്രഖ്യാപിക്കുമെന്നും തമിഴ്‌നാടിന് സ്വന്തമായി ഒരു പതാക ആവശ്യമാണെന്നും മന്ത്രി പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രിയായ ആധവ് അർജുന പ്രഖ്യാപിച്ചു.  

  1970ൽ മുഖ്യമന്ത്രി ആയിരുന്ന എം. കരുണാനിധി മുന്നോട്ടുവച്ച ഒരു നിർദേശമാണ് ടിവികെ മന്ത്രി വീണ്ടുമുയർത്തുന്നത്. എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡി എം കെയും ബി.ജെ.പിയും ശക്തമായ എതിർപ്പുമായി രംഗത്തെത്തി.  ഈ ആവശ്യം രാജ്യത്ത് വിഘടനവാദ മനോഭാവം വളർത്തിയെടുക്കാൻ ഇടയാക്കുമെന്ന് ബിജെപി നേതാവ് വിനോജ് പി. സെൽവം വിമർശിച്ചു.

 സംസ്ഥാനത്തിനായി പ്രത്യേക പതാക തയ്യാറാക്കാനുള്ള നീക്കം രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി ആരോപിക്കുകയും അത്തരം നിലപാടുകളെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുകയും ചെയ്തു.

vachakam
vachakam
vachakam

 മദ്രാസ് സംസ്ഥാനത്തിന്റെ പേര് 'തമിഴ്‌നാട്' എന്ന് മാറ്റാനുള്ള ചരിത്രപരമായ പ്രമേയം അവതരിപ്പിച്ച ജൂലൈ 18 ആണ് യഥാർത്ഥ തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടതെന്ന് ഡി.എം.കെ പ്രതികരിച്ചു. 


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam