എക്സ്. എ.ഐ ഡാറ്റാ സെന്റര്‍ ശബ്ദമലിനീകരണം: പരാതിക്കാരായ പ്രദേശവാസികളുടെ വീടുകള്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക്

NOVEMBER 1, 2026, 5:34 AM

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ നിര്‍മിത ബുദ്ധി സംരംഭമായ എക്സ്.എ.ഐ അമേരിക്കയിലെ മിസിസിപ്പിയിലുള്ള ഡാറ്റാ സെന്ററുകള്‍ക്ക് സമീപത്തെ നൂറുകണക്കിന് വീടുകള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. സൗത്ത്ഹേവനിലെ കൊളോണിയല്‍ ഹില്‍സ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററുകളില്‍ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരെ പ്രദേശവാസികള്‍ നിയമനടപടിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. തങ്ങളുടെ ഗ്രോക്ക് എഐ മോഡലിന് കരുത്തേകുന്ന വലിയ ഗ്യാസ് ടര്‍ബൈനുകളില്‍ നിന്ന് ജെറ്റ് വിമാനത്തിന്റെ എന്‍ജിന് സമാനമായ അസഹനീയമായ ശബ്ദമാണ് എപ്പോഴും ഉയരുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

പ്രദേശത്തെ 418 വീടുകള്‍ വാങ്ങാനാണ് കമ്പനി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ മുഖേന ശ്രമങ്ങള്‍ നടത്തുന്നത്. ഇതിനകം 18 വീട്ടുടമകള്‍ വില്‍പ്പനയ്ക്ക് സമ്മതം മൂളിയതായും xAI-യുടെ ഉപസ്ഥാപനമായ എം.സി.എക്‌സ് അഞ്ചിലധികം വീടുകള്‍ രജിസ്റ്റര്‍ ചെയ്തതായും പ്രാദേശിക ഭരണകൂടത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വീടുകള്‍ വിലയ്ക്ക് വാങ്ങുന്നതിന് കമ്പനി മുന്നോട്ടുവെയ്ക്കുന്ന പ്രധാന വ്യവസ്ഥ, ഡാറ്റാ സെന്ററിനെതിരെ പ്രദേശവാസികള്‍ നല്‍കിയ കേസില്‍ ഇവര്‍ കക്ഷികളാകാന്‍ പാടില്ല എന്നതാണ്. വാങ്ങുന്ന വീടുകള്‍ ഭാവിയില്‍ ജീവനക്കാരുടെ താമസസൗകര്യത്തിനായി ഉപയോഗിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam