ഇടക്കാല തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷ ഭീഷണി: കോണ്‍ഗ്രസിനെ മറികടന്ന് ഭരിക്കാന്‍ ട്രംപിന്റെ എക്സിക്യൂട്ടീവ് പ്ലാന്‍ ബി

NOVEMBER 1, 2026, 11:53 AM

വാഷിംഗ്ടണ്‍: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിയന്ത്രണം പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്താലും സ്വന്തം നയങ്ങളുമായി മുന്നോട്ടുപോകാന്‍ വിപുലമായ എക്സിക്യൂട്ടീവ് പ്ലാനുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസും. പ്രതിപക്ഷ ഭൂരിപക്ഷം മൂലം നിയമനിര്‍മാണങ്ങള്‍ തടസ്സപ്പെടാനും ഭരണകൂടത്തിനെതിരെ അന്വേഷണങ്ങള്‍ ഉയരാനുമുള്ള സാധ്യത കണക്കിലെടുത്ത്, കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമില്ലാത്ത എക്സിക്യൂട്ടീവ് അധികാരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ഭരണകൂടം തയ്യാറെടുക്കുന്നത്.

ഇതിനായി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍, ബജറ്റ് ഡയറക്ടര്‍ റസല്‍ വോട്ട് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ വൈറ്റ് ഹൗസ് ലീഗല്‍ ടീം പ്രത്യേക പഠനവും പദ്ധതികളും നടത്തിവരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കല്‍, പുതിയ വ്യാപാര താരിഫുകള്‍ പ്രഖ്യാപിക്കല്‍, ഫെഡറല്‍ ബജറ്റ് വിഹിതങ്ങളുടെ പുനര്‍വിന്യാസം, വിദേശ വിദ്യാര്‍ഥികളുടെ വിസ വ്യവസ്ഥകള്‍ എന്നിവയിലാണ് പ്രധാനമായും എക്സിക്യൂട്ടീവ് ഉത്തരവുകള്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. പ്രസിഡന്റിന്റെ സ്വതന്ത്ര നിയമപരമായ അധികാരപരിധി പരമാവധി വ്യാപിപ്പിക്കുന്നതിനൊപ്പം ഇത്തരം തീരുമാനങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും അഭിഭാഷകര്‍ വിലയിരുത്തുന്നുണ്ട്.

നിലവിലെ തരംഗമനുസരിച്ച് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇരുസഭകളിലും ഭൂരിപക്ഷം തിരിച്ചുപിടിക്കാന്‍ നാല് സീറ്റുകള്‍ വീതമാണ് ഡെമോക്രാറ്റുകള്‍ക്ക് വേണ്ടത്. പ്രതിപക്ഷം ഭൂരിപക്ഷം നേടിയാല്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ ബില്ലുകളും ബജറ്റുകളും തടയാന്‍ അവര്‍ക്കാകും. എങ്കിലും വിദേശനയം, അന്താരാഷ്ട്ര വ്യാപാരം, ഫെഡറല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം എന്നിവയില്‍ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ഭരണപരമായ മേല്‍ക്കോയ്മ നിലനിര്‍ത്താം എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam