സാമ്പത്തിക പ്രതിസന്ധി, സൈബർ തട്ടിപ്പിന് അക്കൗണ്ട് നൽകിയ മലയാളി അറസ്റ്റിൽ 

OCTOBER 12, 2026, 2:06 AM

മുംബൈ: സൈബര്‍ കുറ്റവാളികള്‍ക്ക്   സാമ്പത്തിക ഇടപാട് നടത്താന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് നല്‍കിയ മലയാളിയെ നവിമുംബൈ പൊലീസ് അറസ്റ്റുചെയ്തു. 

 ബിസിനസ് പങ്കാളി ചതിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പ്രതി, മറ്റൊരാളുടെ ഉപദേശപ്രകാരം തന്റെ ബാങ്ക് അക്കൗണ്ട് സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കണ്ണൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ കരാറുകാരനുമായ ടി.പി ഷമീറിനെയാണ്   അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പിനാണ് എന്ന് അറിഞ്ഞുകൊണ്ട് ബാങ്ക് അക്കൗണ്ട് നല്‍കി എന്നതാണ് പ്രതിക്കെതിരായ കുറ്റം.  

vachakam
vachakam
vachakam

സൈബര്‍ തട്ടിപ്പിന് ഇരയായ ആളുടെ പരാതിയില്‍ സാമ്പത്തിക ഇടപാട് നടന്ന ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം കണ്ണൂരിലേക്ക് നീളുകയായിരുന്നു.   ഇയാളുടെ അക്കൗണ്ട് മറ്റ് ആറോളം സാമ്പത്തിക തട്ടിപ്പുകള്‍ക്കും ഉപയോഗിച്ചതായും ഉത്തര്‍ പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam