ന്യൂയോര്‍ക്ക്: ഭൂമിയെ ചുറ്റുന്ന ചൈനയുടെ ഏറ്റവും രഹസ്യാത്മക ബഹിരാകാശ വിമാനമായ ഷെന്‍ലോങ്ങിന്റെ (ഡിവൈന്‍ ഡ്രാഗണ്‍) വ്യക്തമായ ചിത്രങ്ങള്‍ യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി പുറത്തുവിട്ടു. കഴിഞ്ഞ ആറ് വര്‍ഷമായി ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ച ഈ റോബോട്ടിക് വിമാനം, ഇതാദ്യമായാണ് ഇത്രയും വിശദമായി ക്യാമറയില്‍ പതിയുന്നത്. മാക്‌സര്‍ ടെക്നോളജീസ് ഉപഗ്രഹം ഉപയോഗിച്ച് കേവലം 90 കിലോമീറ്റര്‍ അകലെ നിന്ന് പകര്‍ത്തിയ അപൂര്‍വ്വ ചിത്രങ്ങളാണ് യു.എസിന്റെ ത്രെട്ട് അസസ്‌മെന്റ് റിപ്പോര്‍ട്ടിന്റെ ഭാഗമായി ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.
മറ്റൊരു ഉപഗ്രഹവുമായി വിജയകരമായി ബന്ധിപ്പിച്ച നിലയിലാണ് ചിത്രത്തില്‍ വിമാനത്തെ കാണാന്‍ സാധിക്കുന്നത്. വിമാനത്തിന്റെ സോളാര്‍ പാനലുകള്‍ പൂര്‍ണ്ണമായി വിടര്‍ത്തിയ അവസ്ഥയിലും പിന്‍ഭാഗത്തെ പേലോഡ് വാതില്‍ തുറന്ന നിലയിലുമാണ് ഉള്ളത്. ബഹിരാകാശത്തേക്ക് വിവിധ ഉപകരണങ്ങളും ഉപഗ്രഹങ്ങളും എത്തിക്കാനും, അവിടെവെച്ച് സങ്കീര്‍ണ്ണമായ പരീക്ഷണങ്ങള്‍ നടത്തിയ ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ ഇറങ്ങാനും ഷെന്‍ലോങ്ങിന് പ്രത്യേക ശേഷിയുണ്ടെന്ന് യു.എസ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.
ഭൂമിയിലെ താഴ്ന്ന ഭ്രമണപഥത്തില്‍ ദുരൂഹമായ ചില വസ്തുക്കള്‍ നിക്ഷേപിച്ചതിന്റെ പേരില്‍ മുന്‍പും ഈ വിമാനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയിരുന്നു. അമേരിക്കയുടെ ബോയിംഗ് നിര്‍മ്മിത X-37B വിമാനത്തിന് സമാനമായ ഡിസൈനാണ് 26 അടി നീളമുള്ള ഈ ചൈനീസ് വിമാനത്തിനുമുള്ളത്. സാധാരണ റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിക്കുകയും, ഭ്രമണപഥത്തിലെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം സാധാരണ വിമാനങ്ങളെപ്പോലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. ഈ വര്‍ഷം ഫെബ്രുവരി ഏഴിന് ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് ലോംഗ് മാര്‍ച്ച് 2F റോക്കറ്റില്‍ വിക്ഷേപിച്ച ഷെന്‍ലോംഗ് നിലവില്‍ അതിന്റെ നാലാമത് ദൗത്യത്തിലാണ് തുടരുന്നത്.
വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളോ ഔദ്യോഗിക ചിത്രങ്ങളോ ചൈന ഇതുവരെ പുറത്തുവിടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍, യു.എസ് പുറത്തുവിട്ട ഈ ചിത്രങ്ങള്‍ ആഗോള ബഹിരാകാശ നിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
