ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

NOVEMBER 2, 2026, 1:49 AM

 കൊച്ചി: വിദേശത്ത് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 

 2003 മുതൽ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലായിരുന്നു വിജിലൻസ് കോടതി കഴിഞ്ഞ സെപ്തംബർ 17നാണ് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ശിക്ഷയ്ക്ക് വിധിച്ചത്. 4 വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. 

 പിന്നീട് ഒക്ടോബർ 15 ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ അപ്പീൽ തീർപ്പാകുന്നതുവരെ കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ഈ കേസിലാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

 ''ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്ത് ഇറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം.'' കോടതിയുള്ളവർക്കും ബുദ്ധി ഉണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നായിരുന്നു ജസ്റ്റിസ്‌ എ ബദറുദ്ദീൻ്റെ വിമർശനം. 

 തച്ചങ്കരിയുടെ ചികിത്സയുടെ വിശദാംശങ്ങൾ കോടതി തേടിയിട്ടുണ്ട്. ആശുപത്രിയിൽ കിടന്ന മുഴുവൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam