പിണറായിക്കെതിരായത് കള്ളക്കേസ്: നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

OCTOBER 12, 2026, 1:59 AM

തിരുവനന്തപുരം:  പിണറായി വിജയനെതിരായ വിജിലൻസ് എഫ് ഐ ആറിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വേട്ടയാടലിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിജിലൻസ് നടപടി. സമൂഹം നിരാകരിച്ച ഒരു പ്രശ്നം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നു. 

പിണറായിയെ വേട്ടയാടാൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും കള്ളക്കേസെന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. പിണറായി വിജയനെ ലക്ഷ്യം വെക്കുന്നില്ലെങ്കിൽ എന്തിനാണ് പിണറായിയുടെ വീട് റെയ്ഡ് ചെയ്തത്. കേസിന്റെ സ്വഭാവത്തിനനുസരിച്ച് എങ്ങനെ നടത്തിക്കൊണ്ടുപോകാൻ കഴിയുമെന്ന് ആലോചിക്കും. പ്രതിപക്ഷ നേതാവായി പിണറായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. ഈ ഗൂഢാലോചനയിൽ പാർട്ടി പതറില്ല. നിയമപരമായും രാഷ്ട്രീയപരമായും ഏത് അറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

 മാസപ്പടി-ഹവാല ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam