ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടിയിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ 

NOVEMBER 10, 2026, 9:40 AM

കൊച്ചി: ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ.സംഭവത്തിൽ റിസോർട്ട് മാനേജറുടേയും കെയർ ടേക്കറുടേയും മൊഴി ആലുവ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

 റിസോർട്ടിൽ മദ്യം ഉപയോഗിച്ചതോ പ്രായപൂർത്തിയാകാത്ത കുട്ടികൾ എത്തിയതോ അറിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. മുറി ബുക്ക് ചെയ്ത സമയത്ത് നൽകിയ ഐ.ഡി കാർഡുകൾ 18 വയസ്സ് കഴിഞ്ഞവരുടേതായിരുന്നുവെന്നും, അതിഥികൾ എത്തിയശേഷം ആ ഭാഗത്തേക്ക് പോയിട്ടില്ലെന്നും റിസോർട്ട് ജീവനക്കാർ അറിയിച്ചു. 

അതേസമയം, കേസിൽ അറസ്റ്റിലായ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനായി നാളെ പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പാർട്ടിയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.

vachakam
vachakam
vachakam

നേരത്തെ, മുപ്പതിലധികം പേർ പങ്കെടുത്ത ഹാലോവിൻ ആഘോഷത്തിനിടെ 15 വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയായ അലക്സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും ആൺകുട്ടികളും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam