വാഴക്കുലയിൽ പൊതിഞ്ഞയച്ച് ലഹരി: പിടിയിലായത് മികച്ച യുവകർഷകനുള്ള പുരസ്കാര ജേതാവ്

NOVEMBER 10, 2026, 12:59 AM

ആലുവ: വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ബെംഗളൂരുവിൽ  നിന്നും മൈസൂരിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയ അന്തർസംസ്ഥാന ലഹരിസംഘത്തിലെ മുഖ്യസൂത്രധാരൻ   ധനേഷ് എസ്. നായർ (31, ഡാനി ഭായ്) ആയിരുന്നു. 

സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷക പുരസ്‌കാര ജേതാവായിരുന്നു ധനേഷ് എസ്. നായർ. ഈ കേസിലെ മറ്റ് പ്രതികളെ അങ്കമാലിയിലും ആലുവയിലും നിന്നുമായി എറണാകുളം റൂറൽ പോലീസ് പൊക്കിയിരുന്നു.  ജർമ്മനിയിൽ അടക്കം പോയി കൃഷിയേക്കുറിച്ച് പഠിച്ച വ്യക്തിയാണ് ധനേഷ്. മൈസുരുവിലാണ് ധനേഷിന് വാഴത്തോട്ടമുള്ളത്. ആലുവയിൽ നിന്ന് ധനേഷിനെ ഹെറോയിൻ അടക്കം കണ്ടെത്തിയിരുന്നു.

  ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികൾ ലഹരി കടത്തിയതിൻറെയും ഒളിപ്പിക്കുന്നതിന്റെയും കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.

vachakam
vachakam
vachakam

 വാഴക്കുലയിൽ പൊതിഞ്ഞയക്കുന്ന ലഹരിമരുന്ന് പ്രതികൾ ഒളിപ്പിച്ചിരുന്നത് വീട്ടിലെ പക്ഷിക്കൂട്ടിലായിരുന്നു. പൊലീസെത്തിയാലും ലഹരിമരുന്ന് കണ്ടെത്താതിരിക്കാനാണ് പ്രതികൾ പുതുവഴികൾ കണ്ടെത്തിയത്. പക്ഷികൾക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ അടക്കം ഇവർ രഹസ്യ അറകൾ സൃഷ്ടിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.   

ഇതിൽ ഡാനി എന്ന് വിളിപ്പേരുള്ള ധനേഷ് മികച്ച യുവകർഷകനുള്ള ഹരിപ്പാട് കൃഷിഭവന്റെ പുരസ്കാരം നേടിയ വ്യക്തിയാണ്. പൊലീസ് എത്തിയാലും കണ്ടെത്തുക പ്രയാസമെന്നതിനാലാണ് ഇതരസംസ്ഥാനത്ത് നിന്നെത്തിക്കുന്ന ലഹരി പ്രതികൾ വീട്ടിലെ പക്ഷിക്കൂട്ടിൽ സൂക്ഷിച്ചിരുന്നത്. മുഖ്യപ്രതി ധനേഷിന് നൈജീരിയൻ സംഘങ്ങളുമായി അടുത്തബന്ധമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ ഇതുവരെ പിടിയിലായത് മൂന്നുപേർ. 

പല ഘട്ടങ്ങളിൽ ഇത്തരത്തിൽ വാഴക്കുലയിൽ ഇത്തരത്തിൽ ലഹരി കടത്തിയതായും വ്യക്തമായി. ഡാനി ഭായ് എന്ന സേവ് ചെയ്തിരുന്ന ധനേഷിന്റെ നമ്പറിലേക്ക് വാഴക്കുലയിൽ നിന്ന് ലഹരിമരുന്ന് ശേഖരിക്കുന്ന ദൃശ്യങ്ങൾ ലഹരി കടത്തിയവർ അയച്ച് നൽകിയിരുന്നു. 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam