തൃശൂർ: പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി.പി. ജോൺ. കുട്ടികളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.
അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
കുട്ടികൾ വാഹനം ദുരുപയോഗം ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കണമെന്നും മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ രക്ഷിതാക്കൾ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ടും മന്ത്രി നിലപാട് വ്യക്തമാക്കി.
മത്സരയോട്ടത്തിൻറെ പേരിൽ സ്വകാര്യ ബസുകളെ പൂർണമായി കുറ്റപ്പെടുത്താൻ കഴിയില്ല. ബസുകളുടെ സമയക്രമത്തിലെ അപാകതകളാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
