വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ

NOVEMBER 9, 2026, 11:56 PM

കാസർകോട്:  വന്ദേമാതരം പൂർണമായി പാടിയതിൽ  അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്തകൾക്ക് പിന്നാലെ പിന്നാലെ പ്രതികരിച്ച്   മന്ത്രി കെ മുരളീധരൻ.  വന്ദേമാതരം പാടി പൂർത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നതാണ് വാർത്തകളിൽ ഇടംപിടിച്ചത്. സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്ന തീരുമാനം കോൺഗ്രസ് എടുത്തിരുന്നു. എന്നാൽ ഈ വേദിയിൽ പാടാൻ നിശ്ചയിച്ചവർ ഇത് മുഴുവനായും പാടുകയായിരുന്നു. സംഘാടകർക്കും ഇത് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം. 

കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം.  ജില്ലാ കളക്ടറും, രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും, കല്ലട്ര മാഹിൻ എംഎൽഎയും മന്ത്രിക്കൊപ്പം ഇരുന്നു. കെ നീലകണ്ഠൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ എന്നിവർ പാടി പൂർത്തിയാക്കുന്നത് വരെ വേദിയിൽ നിൽക്കുകയും ചെയ്തു. ചടങ്ങിന് ശേഷം സംഘാടകരുമായി ഇത് സംബന്ധിച്ച് മന്ത്രി അതൃപ്തി വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്

ഈ വിവാ​ദത്തിൽ മന്ത്രി പ്രതികരിക്കുകയും ചെയ്തു. സർക്കാർ പരിപാടികളിൽ ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയിൽ ഈശ്വരപ്രാർഥന മാത്രമാണ് അജണ്ടയുടെ ഭാഗമായിരുന്നതെന്നും, ഇത്തരം പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam

വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് വേദിയിൽ ഇരിച്ചതുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉണ്ടായാൽ അത് നേരിടാൻ തയ്യാറാണെന്നും കെ. മുരളീധരൻ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam