'എസ്ഐആര്‍ വേദന ഇപ്പോള്‍ മുഖ്യമന്ത്രിയും അറിയുന്നു'; യോഗിക്ക് അഖിലേഷിന്റെ പരിഹാസശരം

NOVEMBER 10, 2026, 9:51 AM

ലക്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് വലിയ തോതില്‍ ഹിന്ദു വോട്ടര്‍മാരെ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. പ്രതിപക്ഷം നേരത്തേ ഉന്നയിച്ച അതേ ആശങ്കയിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും എത്തിനില്‍ക്കുന്നതെന്നും, ഷൂ ധരിക്കുന്നവര്‍ക്കേ അത് ഉണ്ടാക്കുന്ന വേദന മനസ്സിലാകൂ എന്നും അഖിലേഷ് തിരിച്ചടിച്ചു.

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടെന്നും അതേസമയം മുസ്ലിം വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്. ഈ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ഉദ്ധരിച്ചായിരുന്നു അഖിലേഷിന്റെ പ്രതികരണം. പരാതികളിലും പങ്കുവെക്കുന്ന വേവലാതികളിലും ഇപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാത്ത സ്ഥിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടര്‍മാരെ ഒഴിവാക്കി എന്നത് ആത്മാര്‍ഥമായ നിലപാടാണെങ്കില്‍ മുന്‍പ് താന്‍ പങ്കുവെച്ച പോസ്റ്റ് വീണ്ടും റീപോസ്റ്റ് ചെയ്യാന്‍ യോഗിയെ അഖിലേഷ് വെല്ലുവിളിക്കുകയും ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള യോഗിയുടെ 80:20 പരാമര്‍ശത്തെയും അഖിലേഷ് പരിഹാസത്തോടെ പ്രതിരോധിച്ചു. ദേശീയതയെ പിന്തുണയ്ക്കുന്ന 80 ശതമാനം ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന യോഗിയുടെ അവകാശവാദത്തിന് മറുപടിയായി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 80 സീറ്റുകളില്‍ മാത്രമായി ഒതുങ്ങുമെന്നും പിന്നോക്ക-ദളിത്-ന്യൂനപക്ഷ മുന്നണി വന്‍ മുന്നേറ്റം നടത്തുമെന്നുമാണ് അഖിലേഷ് വ്യക്തമാക്കിയത്.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് പ്രതിപക്ഷം നിരന്തരം നല്‍കുന്ന പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിക്കളയുന്ന പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ വാക്പോര് ശക്തമാകുന്നത്. 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ ചിത്രം കൂടുതല്‍ ചൂടുപിടിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam