കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിച്ച പ്രതികൾ പോലീസ് പിടിയിൽ. തട്ടിപ്പിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
കേസിലെ മുഖ്യപ്രതികളായ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെയാണ് ചണ്ഡീഗഡിൽ എത്തി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്താണ് പോലീസിൻറെ അന്വേഷണം. പോലീസ് എത്തിയതിൻറെ സൂചന ലഭിച്ചതോടെ പ്രതികൾ മണാലിയിലെ ഒളിത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട് ചണ്ഡീഗഡിലേക്ക് കടന്നു.
മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെ പ്രതികൾ കടന്നത് പോലീസിന് വലിയ തലവേദനയായി. ഇതിനിടെ ഇവർ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച പോലീസ് പ്രതികളെ പിടികൂടാൻ ഉത്തരേന്ത്യയിലേക്ക് പോവുകയായിരുന്നു.
പ്രതികളെ പിന്തുടർന്ന പോലീസ്, 9-ന് പുലർച്ചെ മൂന്ന് മണിയോടെ സെക്ടർ 17-ലെ ഡൗൺടൗൺ ഹോട്ടൽ പരിസരത്തു നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജിയുടെ നിർദേശപ്രകാരം എ.സി.പി ഷാജി സുഗുണൻ, സി.ഐ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഏകോപിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
