RCCയിലെ ചികിത്സാപ്പിഴവ് പരാതി; അന്വേഷണത്തിന് ഉത്തരവ്

NOVEMBER 10, 2026, 9:31 AM

തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ ചികിത്സാപ്പിഴവ് സംഭവിച്ചെന്ന പരാതിയിൽ വിദഗ്ധ പാനൽ രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

അന്വേഷണത്തിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.   വിദഗ്ധ സമിതി അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ട് അഞ്ചാഴ്ചയ്ക്കകം കമ്മീഷന് കൈമാറുകയും ചെയ്യണമെന്നാണ് കമ്മീഷന്റെ ഉത്തരവിലുള്ളത്. 

 രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ഇടത്തെ കൈപ്പത്തിയിൽ കാനുല ഘടിപ്പിച്ച ഭാഗത്ത് കടുത്ത അണുബാധ ഉണ്ടായതിനെ തുടർന്നാണ് ബന്ധുക്കൾ കമ്മീഷനെ സമീപിച്ചത്.   

vachakam
vachakam
vachakam

 കൊല്ലം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ കൈപ്പത്തിയിൽ അണുബാധയുണ്ടാവുകയും, ഇത് അവഗണിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ ആരോഗ്യനില വഷളായി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സാപ്പിഴവിനോടനുബന്ധിച്ചുള്ള പരാതിയെ വിവിധ ചാനലുകാർ വാർത്തയാക്കിയതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. 

ചികിത്സ നടത്തിയ നഴ്‌സുമാരും മറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നും, അടുത്ത വർഷം ജനുവരി അഞ്ചിനകം കമ്മീഷന് മുൻപിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam