തൃശൂര്‍: നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ 2025 നവംബറിൽ ഫേസ്ബുക്കിലിട്ട വിദ്വേഷ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ 2025 നവംബര്‍ നാലിന് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ബി. ഗോപാലകൃഷ്ണന്‍ ഡിലീറ്റ് ചെയ്തത്. മമ്മൂട്ടിയുടെ ഉള്‍പ്പെടെ ഫോട്ടോ വെച്ചുള്ള പോസ്റ്റാണ് ഡിലീറ്റ് ചെയ്തത്.
അവാര്‍ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ബിസ്മയം... ബിസ്മയം... മികച്ച നടി ഷംല ഹംസ... മികച്ച നടന്‍ മമ്മൂട്ടി... പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി.
മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍... മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്... ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ''- എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പോസ്റ്റ്. ഗോപാലകൃഷ്ണന്റെ വീട്ടില്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
