ഇടുക്കി: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരനെ കയ്യോടെ പിടികൂടി നാട്ടുകാർ. ഇടുക്കി തൊടുപുഴ വെങ്ങല്ലൂരിലാണ് സംഭവം.
തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ജിജോ ജോസഫാണ് അപകടമുണ്ടാക്കിയത്. ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.
ലോകകപ്പ് ഫൈനൽ ദിവസം ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യപിച്ച് സസ്പെൻഷൻ നടപടി നേരിടുന്നയാളാണ് ജിജോ. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
