ലക്കിടിയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം

OCTOBER 12, 2026, 2:06 AM

പാലക്കാട്: ലക്കിടിയിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസ്സുകാരിക്ക് ജീവൻ നഷ്ടമായി. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഫിയാ ഫാത്തിമയാണ് മരിച്ചത്.

പിതാവ് ആസിഫ് (36), മാതാവ് സുമയ്യ (33), രണ്ട് സഹോദരങ്ങൾ എന്നിവരടക്കം അഞ്ചുപേരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.

പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ്, അതേ ദിശയിൽ മുന്നോട്ടുപോയ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അപകടസ്ഥലത്തുവെച്ചുതന്നെ ഫിയാ ഫാത്തിമ മരിച്ചു. പരിക്കേറ്റ കുടുംബാംഗങ്ങളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam