തിരുവനന്തപുരം: വർക്കലയിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമമെന്ന് പരാതി. യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങിക്കൊണ്ട് പോയി തകർക്കുകയും ചെയ്തുവെന്നാണ് പരാതി.
വർക്കല റെയിൽവേ സ്റ്റേഷനിൽ ഒമ്പതാം തീയതി രാത്രിയാണ് സംഭവം നടന്നത്.ട്രെയിനിൽ വെച്ച് യുവതിയുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിക്കൊണ്ടുപോയെന്നും പ്ലാറ്റ്ഫോമിൽ വെച്ച് തിരികെ ഫോൺ വാങ്ങാൻ ശ്രമിച്ചപ്പോൾ യുവതിയെ മർദ്ദിച്ചെന്നുമാണ് പറയുന്നത്.തുടർന്ന്, ഫോൺ തിരികെ വാങ്ങാൻ വീട്ടിലെത്തിയ സമയത്തും യുവതിയെ യുവാവ് മർദ്ദിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വർക്കല ശിവഗിരി സ്വദേശിയായ ബോബിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
