കോട്ടയം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും സി.പി.എമ്മും തമ്മിൽ ഒത്തുകളി രാഷ്ട്രീയമാണ് നടക്കുന്നതെന്നും കോടതിയെ സമീപിക്കാനുള്ള അവസരം ലഭിക്കാനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ചതെന്നും ഷോൺ ജോർജ് ആരോപിച്ചു. കേസിൽ പണം കൈപ്പറ്റിയ എല്ലാവരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാസപ്പടി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിജിലൻസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുമാണ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് നടപടി സ്വീകരിച്ചത്.
ആദ്യ കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസുകളിലും വീണ വിജയൻ രണ്ടാം പ്രതിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
