ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയ്ൻ എഫ്‌സിയും തമ്മിലുള്ള സതേൺ ഡെർബി ഗോൾരഹിത സമനിലയിൽ കലാശിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരം അഡ്രിയാൻ ലൂണ പെനാൽറ്റി പുറത്തേക്കടിച്ചു കളഞ്ഞത് ബ്ലാസ്റ്റേഴ്‌സ് വിനയായി.
ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. റഫറി രണ്ട് റെഡ് കാർഡ് പുറത്തെടുത്ത മൽസരത്തിൽ സ്വന്തം ഹോം ഗ്രൗണ്ടിലെ ആദ്യ മൽസരത്തിൽ ചെന്നൈയിൻ ആക്രമണത്തോടെയാണ് തുടങ്ങിയത്. അവർ നിരന്തരം ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറെ പരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയിൽ മുഴുവൻ ബ്ലാസ്റ്റേഴ്‌സിന്റെ റോൾ പ്രതിരോധം മാത്രമായിരുന്നു. ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും ചെന്നൈയുടെ മികച്ചൊരു ഗോൾശ്രമം ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സമയോചിതമായ സേവിലൂടെ തടഞ്ഞിട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് ലീഡെടുക്കാനുള്ള സുവർണാവസരമുണ്ടായി. ബോക്‌സിനുള്ളിൽ ചെന്നൈ താരത്തിന്റെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ അഡ്രിയാൻ ലൂണയ്ക്ക് പിഴച്ചു. ലൂണയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് മോഹങ്ങൾ പൊലിഞ്ഞു.
അവസാന മിനിറ്റുകളിൽ ചെന്നൈയ്ൻ നിരന്തരം ഗോളടിക്കാൻ ശ്രമിച്ചു. എന്നാൽ പലപ്പോഴും നിർഭാഗ്യവും വില്ലനായി. ഇഞ്ചുറി ടൈമിൽ മൽസരം കൈയാങ്കളിയിലേക്കും നീങ്ങി. തന്നെ തള്ളിയിടാൻ ശ്രമിച്ച ഇമ്മാനുവലിനെ ഗ്രീൻ ചവിട്ടുകയായിരുന്നു. പന്ത് തൊട്ടടുത്ത് പോലുമില്ലാത്ത സമയത്താണ് ഇരുവരും ഗ്രൗണ്ടിൽ കൈയാങ്കളി പുറത്തെടുത്തത്. ഒട്ടും വൈകാതെ റഫറി ഇമ്മാനുവലിന് രണ്ടാം മഞ്ഞക്കാർഡും ഗ്രീനിന് നേരിട്ട് ചുവപ്പ് കാർഡും കാണിച്ചു. ഇതോടെ അവസാന മിനിറ്റുകളിൽ ഇരുടീമുകളും പത്ത് പേരുമായി കളിക്കേണ്ടി വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
