തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നിഷ്‌കർഷിച്ച യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് ശേഷം നിയമനം ലഭിച്ചവർക്ക് ഉത്തരവ് ബാധകമാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് സുപ്രീംകോടതി വിധി.
നിലവിൽ സർവീസിലുള്ളവർ ഉൾപ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധന ഹരജികൾ തള്ളുകയും ചെയ്തിരുന്നു.കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവിൽ പറയുന്നു.
കേരളത്തിലെ സ്കൂളുകളിൽ അധ്യാപകരാകാൻ പരീക്ഷാഭവൻ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയാണ് കെ-ടെറ്റ് (Kerala Teacher Eligibility Test - K-TET).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
