എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്; കേരളത്തിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരം

NOVEMBER 1, 2026, 1:50 AM

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. കേരളത്തിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് മേതിലിനെ തേടിയെത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മേതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് കൽപറ്റ നാരായണനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സക്കറിയ, ഗ്രേസി, കെജിഎസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

പൊൻകുന്നം വർക്കിയുടെ 'എൻ്റെ വഴിത്തിരിവ്' എന്ന ആത്മകഥയെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ ലേഖനം പ്രസിദ്ധീകരിച്ചുകൊണ്ടാണ് മേതിൽ എഴുത്തിലേക്ക് കടക്കുന്നത്. പതിനെട്ടാം വയസ്സിൽ 'ഓക്ടോപ്പസിൻ്റെ ശവം' എന്ന കഥയും അദ്ദേഹം എഴുതി. ചിറ്റൂർ ഗവ. കോളേജിൽ നിന്നാണ് മേതിൽ പ്രീ-യൂണിവേഴ്സിറ്റിയും ബിരുദവും പൂർത്തിയാക്കിയത്.

vachakam
vachakam
vachakam

മലയാള സാഹിത്യത്തിലെ വിസ്മയ നോവലുകളിലൊന്നായ 'സൂര്യവംശം' ബിരുദ പഠനത്തിന്റെ അവസാന വർഷത്തിലാണ് മേതിൽ എഴുതിത്തുടങ്ങിയത്. 'സൂര്യവംശം' പൂർത്തിയാക്കുമ്പോൾ അദ്ദേഹം മാസ്റ്റർ ബിരുദത്തിനായി കേരള വർമ്മ കോളേജിൽ എത്തിയിരുന്നു. എഴുത്തിനെ ഒരു മത്സരമായി കാണാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് മാതൃഭൂമി.കോമിന് നൽകിയ അഭിമുഖത്തിൽ മേതിൽ രാധാകൃഷ്ണൻ വ്യക്തമാക്കി.

എഴുത്ത് മത്സരമെന്ന ആശയത്തോട് തനിക്ക് വലിയ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: This years Ezhuthachan Puraskaram, Kerala's highest literary award, has been conferred upon Maythil Radhakrishnan. Cultural Minister P C Vishnunath announced that the award recognizes Maythils significant contributions to Malayalam language and literature. The prestigious award includes five lakh rupees, a certificate of merit, and a plaque. The jury that selected Maythil included prominent writers Zacharia, Gracy, and K G S.

vachakam
vachakam
vachakam

Tags: Maythil Radhakrishnan, Ezhuthachan Puraskaram, Malayalam literature, Kerala literary award, P C Vishnunath, Zacharia, Gracy, K G S, Kalpatta Narayanan, Malayalam News, News Malayalam, Latest Malayalam News, Vachakam News

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam