അഴിമതി ആരോപണം: രാജ്ബീർ സിംഗ് സുമനെതിരെ തൽക്കാലം അറസ്റ്റ് നടപടികൾ ഉണ്ടാകില്ലെന്ന് സുപ്രീം കോടതി

OCTOBER 12, 2026, 4:13 AM

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) രാജ്ബീർ സിംഗ് സുമന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം. അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ (CBI) നടത്തുന്ന അന്വേഷണം തുടരാമെങ്കിലും രാജ്ബീർ സിംഗ് സുമനെതിരെ തൽക്കാലം കർശന നടപടികളൊന്നും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവപ്രകാരം സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെഞ്ചിന്റെ ഈ നിർദ്ദേശം. അതേസമയം, എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി ഈ ഘട്ടത്തിൽ അംഗീകരിച്ചില്ല. അന്വേഷണവുമായി സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും പൂർണ്ണമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്തിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യക്തികൾ സർക്കാരിന്റെ സ്ഥലംമാറ്റങ്ങൾ, പോസ്റ്റിംഗുകൾ, നയപരമായ തീരുമാനങ്ങൾ, ടെൻഡറുകൾ, ലൈസൻസ് കാര്യങ്ങൾ, ഭൂമി ഇടപാടുകൾ എന്നിവയിൽ അഴിമതി നടത്തിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) കണ്ടെത്തലുകളെ തുടർന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. ഭവന നിർമ്മാണ സൊസൈറ്റിയിലെ കള്ളപ്പണ ഇടപാടുകളും ലാൻഡ് യൂസ് മാറ്റത്തിലെ (CLU) ക്രമക്കേടുകളും അന്വേഷിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില വ്യക്തികളുടെ പങ്കാളിത്തം ഇഡി കണ്ടെത്തിയത്.

vachakam
vachakam
vachakam

ഇഡി വിവരങ്ങൾ നൽകിയിട്ടും പഞ്ചാബ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തതിനെ തുടർന്ന് അഡ്വക്കേറ്റ് നിഖിൽ സരഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഒക്ടോബർ 5-ന് കേസ് സി.ബി.ഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിടുകയും, രാജ്ബീർ സിംഗ് സുമനെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam