കെ.ജി വിദ്യാര്‍ഥിനിക്ക് നേരെ അക്രമം: സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍; അന്വേഷണത്തിന് അഞ്ചംഗ സമിതി

NOVEMBER 1, 2026, 6:10 AM

പഞ്ച്കുള: ഹരിയാന പഞ്ച്കുളയിലെ സംസ്‌കൃത് മോഡല്‍ സ്‌കൂളില്‍ കെ.ജി വിദ്യാര്‍ഥിനിക്ക് നേരെ മൂന്നാം ക്ലാസുകാരനില്‍ നിന്ന് ആക്രമണമുണ്ടായ സംഭവത്തില്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളില്‍ സമഗ്രമായ സുരക്ഷാ പരിശോധന (സെക്യൂരിറ്റി ഓഡിറ്റ്) നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കാന്‍ അഞ്ചംഗ പ്രത്യേക സമിതിയെയും നിയോഗിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ സമ്പൂര്‍ണ ചികിത്സാച്ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

ഒക്ടോബര്‍ 28 ന് നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മുന്‍നിര്‍ത്തി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തിയ എട്ടുവയസ്സുകാരന്റെ മാനസികാവസ്ഥ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള നടപടികള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 21 പ്രകാരം ഏഴ് മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയുടെ സ്വഭാവവും പ്രത്യാഘാതവും തിരിച്ചറിയാനുള്ള പക്വതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

വിദഗ്ധര്‍ നല്‍കുന്ന മാനസികാരോഗ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എട്ടുവയസ്സുകാരനെതിരെയുള്ള തുടര്‍ നിയമനടപടികള്‍ തീരുമാനിക്കുക. ഓട്ടോറിക്ഷാ ഡ്രൈവറുടെ സമയബന്ധിതമായ ഇടപെടലും സി.സി.ടി.വി ദൃശ്യങ്ങളുമാണ് സംഭവത്തിന്റെ വ്യാപ്തി പുറത്തുകൊണ്ടുവന്നത്. കുട്ടി മുകളിലുണ്ടെന്ന് അച്ഛനോട് പറഞ്ഞ് എട്ട് വയസ്സുകാരന്‍ തന്നെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറില്‍ തീവ്ര പരിചരണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam