ഹൈദരാബാദ്: ഐ.വി.എഫ്, ഫെര്‍ട്ടിലിറ്റി സെന്ററുകളുടെ മറവില്‍ വന്‍തോതില്‍ അണ്ഡക്കടത്ത് നടത്തിവന്ന അന്തര്‍സംസ്ഥാന മാഫിയ സംഘത്തെ തെലങ്കാന പൊലീസ് മിന്നല്‍ പരിശോധനയിലൂടെ വലയിലാക്കി. ബേഗംപേട്ടിലെ പ്രകാശ് നഗര്‍, എരഗഡ്ഡ, സരൂര്‍നഗര്‍, ഗോപാലപുരം എന്നിവിടങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡില്‍ സംഘത്തിലെ പ്രധാന സൂത്രധാരന്‍ ഉള്‍പ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ധനരായ 43 സ്ത്രീകളെയാണ് തടങ്കലില്‍ സമാനമായ സാഹചര്യങ്ങളില്‍ നിന്ന് പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട്, ഒരു തവണ അണ്ഡം ശേഖരിക്കുന്നതിന് 20,000 രൂപ മുതല്‍ 30,000 രൂപ വരെ വാഗ്ദാനം ചെയ്താണ് ഏജന്റുമാര്‍ ഇവരെ ഹൈദരാബാദിലേക്ക് ആകര്‍ഷിച്ചിരുന്നത്. വാടക വീടുകളില്‍ പാര്‍പ്പിച്ചിരുന്ന ഈ സ്ത്രീകള്‍ക്ക് യാതൊരുവിധ മെഡിക്കല്‍ പരിശോധനകളും കൂടാതെ ഉയര്‍ന്ന അളവിലുള്ള ഹോര്‍മോണ്‍ കുത്തിവെപ്പുകളും മരുന്നുകളും തുടര്‍ച്ചയായി നല്‍കിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.
സംഭവസ്ഥലത്ത് നിന്ന് വന്‍തോതില്‍ ഹ്യൂമോഗ് എച്ച്.പി ഇന്‍ജക്ഷനുകള്‍, സൂചികള്‍, മെഡിക്കല്‍ രേഖകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ പ്രധാന സൂത്രധാരനായ അമിത് ശര്‍മ്മ (44), റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കിയ നിക്കത് പര്‍വീണ്‍ (31) എന്നിവര്‍ക്ക് പുറമെ രേഷ്മ ഖാത്തൂണ്‍, മേഘാവത് ശ്രീനിവാസ്, ജെപ്രേ പ്രദീപ്, വിജയ് ഭഗവാന്‍ റാവു സാളുങ്കെ, പങ്കജ് സോണി, എസ്.കെ പര്‍വീണ്‍, എമിരിഷെട്ടി ദുര്‍ഗ്ഗ പ്രസാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രകാശ് നഗറില്‍ ഉയര്‍ന്ന തുകയ്ക്ക് വീട് വാടകയ്‌ക്കെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ അനധികൃത കേന്ദ്രം നടത്തി വരികയായിരുന്നു.
വ്യാജ ആധാര്‍ കാര്‍ഡുകളും വ്യാജ സമ്മതപത്രങ്ങളും നിര്‍മ്മിച്ച് നിയമപരമായ തടസങ്ങള്‍ ഒഴിവാക്കിയാണ് മാഫിയ ഈ മാഫിയാ പ്രവര്‍ത്തനം തുടര്‍ന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതില്‍ പങ്കാളികളായ മറ്റ് ഉന്നതരെക്കുറിച്ചും പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
