ദില്ലി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് ഇന്ത്യ സഖ്യം നടത്തിയ 'ചലോ ദില്ലി' പ്രതിഷേധ മാർച്ച്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ 'ചലോ ദില്ലി' പ്രതിഷേധ മാർച്ച് രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്‍ഗ് മുതല്‍ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന റാലിയിൽ നിരവധി നേതാക്കളാണ് പങ്കെടുത്തത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് പ്രതിഷേധത്തിനായി അണിനിരന്നത്. രാംലീല മൈതാനിയിലെ പ്രതിഷേധ റാലിക്കായി ഇൻഡ്യ മുന്നണി നേതാക്കൾ തുറന്ന വാഹനത്തിലാണ് യാത്ര തിരിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, അഖിലേഷ് യാദവ്, ടിഎംസി മേധാവി മമത ബാനര്‍ജി, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കൾ ഇൻഡ്യ മുന്നണിയെ പ്രതിനിധികരിച്ച് റാലിയുടെ മുൻ നിരയിലുണ്ടായിരുന്നു.
ആവേശകരമായ മഹാറാലിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഗ്യാനേഷ് കുമാറിനേയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം.
ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിച്ച ഗ്യാനേഷിന് ജയിലിൽ പോകേണ്ടിവരുമെന്ന് രാഹുൽ ഉറപ്പിച്ചുപറഞ്ഞു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങൾ ആർ എസ് എസ് പിടിച്ചടക്കിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
