ന്യൂഡല്‍ഹി: നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പോര്‍ട്ടല്‍ ഹാക്ക് ചെയ്ത് അഗ്‌നിവീറുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ 14-കാരനെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി. സൈന്യത്തില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി സജ്ജീകരിച്ച കരിയര്‍ പോര്‍ട്ടലില്‍ നിന്നാണ് 2,500-ലധികം അഗ്‌നിവീറുകളുടെ നിര്‍ണ്ണായക വിവരങ്ങള്‍ വിദ്യാര്‍ഥി ചോര്‍ത്തിയത്.
ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ വില്‍പ്പനയ്ക്ക് വെച്ചതോടെയാണ് സംഭവം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡാര്‍ക്ക് വെബില്‍ നടത്തിയ പതിവ് നിരീക്ഷണത്തിനിടയിലാണ് ഈ ഡാറ്റാ ചോര്‍ച്ച കണ്ടെത്തിയത്. എന്നാല്‍, വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിന് മുന്‍പ് തന്നെ പോലീസ് ഇടപെടുകയും കുട്ടിയെ പിടികൂടുകയും ചെയ്തു. എളുപ്പത്തില്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇത് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ കുട്ടി സമ്മതിച്ചതായാണ് സൂചന.
അഗ്‌നിവീര്‍ സൈനിക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. പോര്‍ട്ടലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാന്‍ കുട്ടി എങ്ങനെയാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്നും, ചോര്‍ന്ന ഫയലുകളുടെ കൃത്യമായ സ്വഭാവം എന്താണെന്നും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
