കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. വീടിന്റെ വിളക്കാണ് നഷ്ടമായത്. മകളെ പഠിപ്പിച്ചത് സ്ഥലം വിറ്റുകൊണ്ടായിരുന്നു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദേവിക. പുറത്തേക്ക് പോകാനിരിക്കെയാണ് അപകടം ഉണ്ടായത്. മൂന്ന് കുട്ടികളും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും സംഭവത്തിൽ സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും കുടുംബം പറഞ്ഞു.
സുഹൈൽ സജീവിനെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിൽ ആണ് റിമാൻഡ് ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞു. കുട്ടികളുടെ ജയിലിൽ ആണോ കൈകാര്യം ചെയ്യേണ്ടത്. ഇത്ര വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിൽ ആണോ ഇടുക. കുടുംബത്തിന്റെ ഇടപെടൽ ആണോ എന്ന് സംശയമുണ്ട്. കുടുംബം ഇടപെട്ട് സംരക്ഷണം ഒരുക്കുകയാണ്. അതിനാണ് കുട്ടികളുടെ ജയിലിൽ പാർപ്പിച്ചതെന്നും ദേവികയ്ക്ക് നീതി കിട്ടണമെന്നും ദേവികയുടെ അച്ഛൻ സന്തോഷ് പറഞ്ഞു.
സർക്കാർ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വകുപ്പുകൾ സുഹൈലിനെതിരെ ചുമത്തണം. സുഹൈൽ വരുത്തി വച്ച അപകടമാണിത്. കേസിന്റെ ഏതറ്റംവരെയും പോകും. സുഹൈലിന് പരമാവധി ശിക്ഷ ലഭിക്കണം. ദേവികയുടെ അനിയൻ ചെറിയ പ്രായമാണ്. പ്രതീക്ഷ ദേവികയിൽ ആയിരുന്നുവെന്നും ദേവികയുടെ അമ്മയുടെ സഹോദരൻ സന്ദീപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
