അലാവസിനെ തകർത്ത് ബാഴ്‌സലോണ, റഫീഞ്ഞയ്ക്ക് റെക്കോർഡ് നേട്ടം

NOVEMBER 1, 2026, 7:40 AM

അലാവസിനെതിരെ ബാഴ്‌സലോണ 6-1ന്റെ വമ്പൻ ജയം നേടിയ മത്സരത്തിൽ ഇരട്ട ഗോളുകളാണ് റാഫീഞ്ഞ നേടിയത്. അലാവസിനെതിരെ സർവാധിപത്യ ജയമാണ് ബാഴ്‌സലോണ നേടിയെടുത്തത്. ആശ്വസിക്കാൻ ഒരു ഗോൾ നേടിയെന്നത് മാറ്റി നിർത്തിയാൽ അലാവസിന് തൊട്ടതെല്ലാം പിഴച്ചു. എട്ടാം മിനുട്ടിൽ റാഫീഞ്ഞയുടെ ഗോളിലാണ് ബാഴ്‌സലോണ ആദ്യം മുന്നിലെത്തുന്നത്. 23-ാം മിനുട്ടിൽ ലാമി യമാലിന്റെ അസിസ്റ്റിൽ ഫെർമിനാണ് ബാഴ്‌സലോണയുടെ ലീഡ് ഉയർത്തിയത്. 41-ാം മിനുട്ടിൽ റാഫീഞ്ഞ വീണ്ടും വലകുലുക്കി. ഹാട്രിക്കിലേക്ക് താരം എത്തുമെന്ന് തോന്നിച്ചെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടായില്ല.

ആദ്യ പകുതിയുടെ അധിക സമയത്ത് ലാമി യമാലിലൂടെ ബാഴ്‌സലോണ ലീഡുയർത്തി. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുമ്പോൾ എതിരില്ലാത്ത നാല് ഗോളുകളുടെ ലീഡ് ബാഴ്‌സലോണക്കൊപ്പമായിരുന്നു. രണ്ടാം പകുതിയിലും ബാഴ്‌സലോണ ആധിപത്യം തുടർന്നു. 64-ാം മിനുട്ടിൽ ലാമി യമാൽ അഞ്ചാം ഗോൾ നേടിയെടുത്തപ്പോൾ 81-ാം മിനുട്ടിൽ ആന്റണി ഗോർഡൻ ബാഴ്‌സലോണയുടെ ഗോൾവേട്ട പൂർത്തിയാക്കി.

84-ാം മിനുട്ടിൽ മരിയാനോ ഡിയാസാണ് അലാവസിന്റെ ആശ്വാസ ഗോൾ നേടിയെടുത്തത്. എന്തായാലും ബാഴ്‌സലോണ ലീഗ് കിരീടം ലക്ഷ്യം വെച്ചുള്ള കുതിപ്പ് തുടരുകയാണ്. 11 മത്സരത്തിൽ നിന്ന് 10 ജയവും ഒരു തോൽവിയുമടക്കം 30 പോയിന്റോടെ ബാഴ്‌സലോണയാണ് പോയിന്റ് പട്ടികയിൽ തലപ്പത്തുള്ളത്. 11 മത്സരത്തിൽ നിന്ന് 28 പോയിന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുള്ളപ്പോൾ 10 മത്സരത്തിൽ നിന്ന് 24 പോയിന്റോടെ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.

vachakam
vachakam
vachakam

മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ റാഫീഞ്ഞ ലയണൽ മെസിക്കൊപ്പം വമ്പൻ റെക്കോഡിലേക്കും പേര് ചേർത്തിരിക്കുകയാണ്. ആദ്യത്തെ 11 മത്സരത്തിൽ നിന്ന് 15 ഗോളുകളാണ് റാഫീഞ്ഞ നേടിയിരിക്കുന്നത്. ലാലിഗയിലെ ആദ്യത്തെ 11 മത്സരത്തിൽ നിന്ന് കൂടുതൽ ഗോൾ എന്ന റെക്കോഡിലാണ് റാഫീഞ്ഞ മെസിക്കൊപ്പമെത്തിയിരിക്കുന്നത്.

2012-13 സീസണിലായിരുന്നു മെസി ബാഴ്‌സലോണക്കൊപ്പം ആദ്യ 11 മത്സരത്തിൽ നിന്ന് 15 ഗോളുകൾ നേടിയത്. തലപ്പത്തുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പോർച്ചുഗൽ സൂപ്പർ താരം ആദ്യത്തെ 11 മത്സരത്തിൽ നിന്ന് 18 ഗോളുകളാണ് നേടിയത്. 2014-15 സീസണിലായിരുന്നു ഇത്. റൊണാൾഡോയുടെ റെക്കോഡിനെ തൊടാൻ റാഫീഞ്ഞക്കും മെസിക്കും സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.

15 ഗോളും മൂന്ന് അസിസ്റ്റുമായി റാഫീഞ്ഞയാണ് ഗോൾവേട്ടയിൽ മുന്നിട്ട് നിൽക്കുന്നത്. കെയ്‌ലിയൻ എംബാപ്പെ 11 ഗോളും രണ്ട് അസിസ്റ്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. ഇത്തവണ ബാഴ്‌സലോണ ലീഗ് കിരീടത്തിലേക്കെത്തുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam