വന്ദേഭാരത് കോച്ചിൽ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം; 14 ഓളം യാത്രക്കാര്‍ക്ക് പരിക്ക്

OCTOBER 12, 2026, 4:07 AM

ഖജുരാഹോ: മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്ന് ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം. 14 ഓളം യാത്രക്കാര്‍ക്ക് പരിക്ക്.

ഖജുരാഹോ റെയിൽവെ സ്റ്റേഷനിൽ ഞായറാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കിടെ പ്ലാറ്റ്ഫോമിലെ തേനീച്ചക്കൂട് ഇളകിയതിനെ തുടര്‍ന്നാണ് സംഭവം. 22469 നമ്പർ ട്രെയിൻ ഖജുരാഹോയിൽ നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. ട്രെയിനിൽ കയറാൻ കാത്തുനിന്ന യാത്രക്കാരെ പ്രകോപിതരായ തേനീച്ചകൾ ആക്രമിച്ചു. തുടർന്ന് ആളുകൾ രക്ഷപ്പെടാൻ അകത്തേക്ക് ഓടിയപ്പോൾ കോച്ചിനുള്ളിലും കയറി.

പലരും ബെഡ്ഷീറ്റുകളും മറ്റ് വസ്തുക്കളും കൊണ്ട് മുഖം മറച്ചിരുന്നു. കുത്തേറ്റതിനെ തുടർന്ന് ചിലരുടെ കണ്ണുകൾ, കവിൾ, കഴുത്ത്, മുഖം എന്നിവിടങ്ങളിൽ വീക്കം അനുഭവപ്പെട്ടു. തേനീച്ചകൾ കൂട്ടമായി എത്തിയപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്നും നീങ്ങിത്തുടങ്ങിയിരുന്നു. യാത്രക്കാര്‍ ട്രെയിൻ ജീവനക്കാരുടെ സഹായം തേടിയെങ്കിലും കാര്യമായ സഹായം നൽകാൻ കഴിഞ്ഞില്ല.

vachakam
vachakam
vachakam

ഉത്തർപ്രദേശിലെ ലളിത്പൂർ സ്റ്റേഷനിൽ വൈദ്യസഹായങ്ങൾ ഒരുക്കിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് നോര്‍ത്ത് സെൻട്രൽ റെയിൽവെ ഝാൻസി ഡിവിഷൻ വക്താവ് മനോജ് കുമാര്‍ സിംഗ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam