ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു. നാല് പൊലീസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമർത്തി മർദ്ദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മർദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലി ആർഎംഎൽ ആശുപതിയിലാണ് പ്രവേശിപ്പിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആശുപതിയിൽ എത്തി ബ്രിട്ടാസിനെ സന്ദർശിച്ചു. നെഞ്ചിലേറ്റ പരിക്കുകൾ പരിശോധിക്കുന്നതിനായി എക്സ്-റേ, സ്കാനിംഗ് എന്നിവക്ക് ബ്രിട്ടാസിനെ വിധേയനാക്കി. ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഓട്ടോ പിടിച്ചാണ് ജോൺ ബ്രിട്ടാസ് തിരിച്ചെത്തിയത്.
തന്നെ മർദ്ദിക്കുന്നത് ഡിസിപി അറിഞ്ഞുവെന്നും ഡിസിപിയുടെ നിർദേശത്തിനെ തുടർന്നാണ് പുറത്തു വിട്ടതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. എംപിയുടെ അവസ്ഥ ഇതാണെങ്കിൽ ബാക്കി കാര്യങ്ങൾ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
