ഗ്യാനേഷിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; വോട്ടവകാശം ഭീഷണിയിലെന്ന് ഇന്ത്യ സഖ്യം

OCTOBER 31, 2026, 8:40 AM

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണി പ്രതീകാത്മക ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. രാജ്യത്തെ വോട്ടവകാശം ഗുരുതരമായ ഭീഷണിയിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനാണ് ഈ നടപടിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും നേരിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രവർത്തിപ്പിക്കുന്നതെന്ന് ഖാർഗെ ആരോപിച്ചു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തസ്സും വിശ്വാസ്യതയും നിലനിർത്താനാണ് ഈ ഇംപീച്ച്‌മെന്റ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലെ രാജാജി മാർഗിലുള്ള ഖാർഗെയുടെ വസതിയിലായിരുന്നു ഈ ഇംപീച്ച്‌മെന്റ് നടപടികൾക്ക് വേദിയായത്. ലോക്‌സഭാ മുൻ സ്പീക്കർ മീരാ കുമാറിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

vachakam
vachakam
vachakam

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, കപിൽ സിബൽ തുടങ്ങിയ പ്രമുഖരും സിവിൽ സൊസൈറ്റി പ്രതിനിധികളും വോട്ടർപ്പട്ടികയിൽനിന്ന് പേരൊഴിവാക്കപ്പെട്ട പൗരരും ചടങ്ങിൽ പങ്കെടുത്തു. ഗ്യാനേഷിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഏഴുമാസം മുൻപ് 193 പ്രതിപക്ഷ എംപിമാർ പാർലമെന്റിലെ ഇരുസഭകളിലും പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അവ പരിഗണിക്കുകപോലുമുണ്ടായില്ലെന്ന് ഖാർഗെ വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറോട് വ്യക്തിപരമായ വിരോധമൊന്നുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭരണഘടനയുടെ അന്തസ്സനുസരിച്ച് കമ്മിഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുകയും സാധാരണക്കാരുടെ വിശ്വാസം നിലനിർത്തുകയും വേണമെന്ന് ആവശ്യപ്പെട്ടു. പൗരന്റെ വോട്ടവകാശം ഡൽഹിയിലിരുന്ന് ആരെങ്കിലും കമ്പ്യൂട്ടറിലൂടെ രഹസ്യമായി വെട്ടിമാറ്റുന്ന സാഹചര്യം അനുവദിക്കരുതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

2014 മുതൽ അധികാരം നിലനിർത്താൻ കേന്ദ്രം എല്ലാ വഴികളും ഉപയോഗിച്ചിട്ടുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. എംപിമാരെ ചാക്കിട്ടുപിടിച്ചും രാഷ്ട്രീയപ്പാർട്ടികളെ പിളർത്തിയും സർക്കാരുകളെ അട്ടിമറിച്ചും തിരഞ്ഞെടുപ്പ് ബോണ്ടുകളും ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തുമെല്ലാമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വോട്ടുകൾപോലും മോഷ്ടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

സിഇസിയെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന രീതിയിൽ മോദി സർക്കാർ കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധതയും ഖാർഗെ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനുപോലുമില്ലാത്ത തരത്തിലുള്ള ആജീവനാന്ത നിയമപരിരക്ഷയാണ് ഈ നിയമം തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: The India alliance presented a symbolic impeachment motion against Chief Election Commissioner Gyanesh Kumar, alleging that the right to vote is under serious threat in the country. Mallikarjun Kharge stated that the move is to protect the dignity of constitutional institutions and accused Gyanesh Kumar of operating the Election Commission under direct instructions from Prime Minister Narendra Modi and Home Minister Amit Shah. The event took place at Kharges residence in Delhi, presided over by former Lok Sabha Speaker Meira Kumar, with prominent leaders and civil society representatives in attendance.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, India Alliance, Gyanesh Kumar, Impeachment Motion, Mallikarjun Kharge, Election Commission, Indian Politics

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam