ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് പരമ്പരയിലെ ഏറ്റവും ആധുനിക ഉപഗ്രഹമായ എന്‍.വി.എസ്-03 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജി.എസ്.എല്‍.വി-എഫ് 18 റോക്കറ്റ് ഉപയോഗിച്ചാണ് 2232 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. വിദേശ രാജ്യങ്ങളുടെ ജി.പി.എസ് സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് ഒഴിവാക്കി, രാജ്യത്തിന് പൂര്‍ണ്ണമായും തദ്ദേശീയമായ ഗതിനിര്‍ണയ സംവിധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.ആര്‍.ഒ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഈ ഉപഗ്രഹത്തിന്റെ സേവന കാലാവധി 12 വര്‍ഷമാണ്.
നിലവിലുള്ള ജി.പി.എസ് സംവിധാനങ്ങളേക്കാള്‍ ഉയര്‍ന്ന സൂക്ഷ്മതയോടെ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കാന്‍ എന്‍.വി.എസ്-03 ഉപഗ്രഹത്തിന് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്ക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉപഗ്രഹം എല്‍-5, എസ് ഫ്രീക്വന്‍സി ബാന്‍ഡുകള്‍ക്ക് പുറമേ പുതുതായി എല്‍-1 ഫ്രീക്വന്‍സി സിഗ്‌നലുകളും ലഭ്യമാക്കുന്നുണ്ട്. സാധാരണ മൊബൈല്‍ ഫോണുകള്‍ എല്‍-1 ബാന്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍, പൊതുജനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇനി മുതല്‍ കൂടുതല്‍ കൃത്യതയുള്ള ലൊക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാകും.
നാവിക് ശ്രേണിയിലെ മുന്‍കാല ഉപഗ്രഹങ്ങളില്‍ ചിലതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായത് ഗതിനിര്‍ണയ സംവിധാനത്തെ ബാധിച്ചിരുന്നുവെങ്കിലും, പുതിയ ഉപഗ്രഹത്തിന്റെ വരവോടെ അതിന് പരിഹാരമായിട്ടുണ്ട്. രാജ്യത്തെ ട്രെയിന്‍ ഗതാഗതം തത്സമയം നിരീക്ഷിക്കുന്നതിനും റോഡ്, വ്യോമ ഗതാഗതങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും ഈ ഉപഗ്രഹം സഹായിക്കും. കൂടാതെ പ്രതിരോധ മേഖല, ദുരന്തനിവാരണം, ടെലികോം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകള്‍ക്കും എന്‍.വി.എസ്-03 മികച്ച പിന്തുണ നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
