മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം: ഡല്‍ഹിയില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

OCTOBER 11, 2026, 6:04 AM

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് കണാട്ട് പ്ലേസില്‍ നടന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് തുടങ്ങിയ പ്രമുഖ മലയാള മാധ്യമങ്ങളിലെയും മറ്റ് ദേശീയ ഡിജിറ്റല്‍ മാധ്യമങ്ങളിലെയും പ്രതിനിധികളാണ് പോലീസിന്റെ നടപടിക്ക് ഇരയായത്. പിന്നീട് ഉന്നതതല ഇടപെടലുകളെ തുടര്‍ന്ന് ഇവരെ വിട്ടയക്കുകയായിരുന്നു.

ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളും മൈക്കുകളും ധരിച്ച് മാധ്യമപ്രവര്‍ത്തകര്‍ എന്ന് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും പോലീസ് ഇവരെ ബലമായി പിടികൂടി വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാതൊരുവിധ ക്രമസമാധാന പ്രശ്‌നങ്ങളും ഇല്ലാതിരുന്ന സ്ഥലത്ത് യാതൊരു കാരണവുമില്ലാതെയാണ് പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും നടപടി സ്വീകരിച്ചത്. ആര്‍.കെ. ആശ്രം മാര്‍ഗ് പരിസരത്തുനിന്നും നിരവധി മാധ്യമപ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കസ്റ്റഡിയിലെടുത്തത്.

സ്ഥലത്ത് ഐസയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടയിലേക്ക് പോലീസ് അതിക്രമിച്ചുകയറുകയും പ്രവര്‍ത്തകരെ വലിച്ചിഴച്ച് നീക്കുകയും ചെയ്തു. ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്‍സദ് മാര്‍ഗ് പ്രദേശവും പരിസരങ്ങളും ഡല്‍ഹി പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും പൂര്‍ണ്ണമായും വളഞ്ഞുകെട്ടിയിരിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും മാധ്യമപ്രവര്‍ത്തനത്തെയും ഇത്തരത്തില്‍ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam