ക്രിസ്റ്റിയാനൊ റൊണാൾഡോയ്ക്ക് ആറ്മാസം വിലക്ക്

OCTOBER 11, 2026, 4:06 AM

ലിസ്ബൺ: ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഔദ്യോഗികമായി താത്കാലികമായി സസ്‌പെൻഡ് (വിലക്ക്) ചെയ്ത് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ. ഫെഡറേഷന്റെ നിയമാവലി പ്രകാരം അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പ് വിടുന്നത് ഒന്ന് മുതൽ ആറ് മാസം വരെ വിലക്കും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ റൊണാൾഡോയ്ക്ക് എതിരെ ശിക്ഷാ നടപടികൾ തുടങ്ങിയെങ്കിലും എത്രനാളത്തേക്കാണ് താരത്തെ ടീമിൽ നിന്ന് വിലക്കിയതെന്ന് വ്യക്തമല്ല.

പോർച്ചുഗൽ ടീം കോച്ച് ജോർജ് ജീസസുമായുള്ള അഭിപ്രായ വ്യാത്യാസത്തെ തുടർന്നാണ് റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടത്. നോർവേയ്ക്ക് എതിരെ സെപ്തംബർ28ന് നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോയെ കോച്ച് ജോർജ് ജീസസ് കളിപ്പിച്ചിരുന്നില്ല. ഇതിൽ അതൃപ്തനായിരുന്ന റൊണാൾഡോ ഡെൻമാർക്കിനെതിരായ അടുത്ത മത്സരത്തിന് മുൻപ് പോർച്ചുഗൽ ടീം ക്യാമ്പ് വിടുകയായിരുന്നു.

അനാവശ്യമായി ടീം കാമ്പ് വിട്ട സംഭവത്തിൽ റൊണാൾഡോ സഹതാരങ്ങളോടും ആരാധകരോടും പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. താൻ ടീമിന്റെ ക്യാപ്ടനായതിനാൽ ഫെഡറേഷൻ നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും എന്നാൽ ശിക്ഷാ കാലാവധിക്ക് ശേഷം തുടർന്നും ദേശീയ ടീമിനായി കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെറ്റ് പൂർണമായി സമ്മതിച്ചതിനാൽ ശിക്ഷാ കാലാവധി കുറയ്ക്കാനുള്ള നിയമസാധ്യതയുണ്ട്. കരിയറിൽ ആകെ 980 ഗോളുകൾ നേടിക്കഴിഞ്ഞു റൊണാൾഡോ.

vachakam
vachakam
vachakam

ദേശീയ ടീമുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ തന്റെ ക്ലബായ അൽ നസ്സറിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ സൗദി പ്രോലീഗിൽ ദരിയക്കെതിരെ ഗോളും നേടി. മത്സരത്തിൽ അൽനസർ 3-0ത്തിന് ജയിച്ചു.

റൊണാൾഡോയ്ക്ക് അൽ നസർ ആരാധകർ സ്റ്റേഡിയത്തിൽ വൻ വരവേൽപ്പാണ് നൽകിയത്. ഗ്രേറ്റ്‌നസ് ഈസ് ഏർൺഡ് സിആർ 7 എന്ന ബാനർ ഉയർത്തിയ ആരാധകർ മത്സരത്തിന്റെ ഏഴാം മിനിട്ടിൽ റൊണാൾഡോയുടെ പേരും നമ്പരും ആലേഖനം ചെയ്ത മഞ്ഞ പോസ്റ്ററുകൾ ഒരേസമയം ഉയർത്തിപ്പിടിച്ച് താരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam