വിമാനത്തിനുള്ളിലെ പോലീസ് ആക്ഷന്‍: അസംതൃപ്തി വ്യക്തമാക്കി എയര്‍ ഇന്ത്യ; വിശദീകരണം ആവശ്യപ്പെട്ട് ബിസിഎഎസിന് കത്ത്

OCTOBER 11, 2026, 3:35 AM

ന്യൂഡല്‍ഹി: സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ ഉള്‍പ്പെടെയുള്ള നേതാക്കളെ വിമാനത്തിനുള്ളില്‍ കയറി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി എയര്‍ ഇന്ത്യ. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ വിമാനത്തിനകത്ത് പ്രവേശിക്കാനിടയായ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയ്ക്ക് എയര്‍ലൈന്‍ ഔദ്യോഗികമായി കത്തയച്ചു.

ഏത് നിബന്ധനയുടെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാണ് വിമാനത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്നും, ഈ നീക്കത്തില്‍ എയര്‍ലൈനുമായി മുന്‍കൂട്ടി ഏകോപനം നടത്തിയിരുന്നോ എന്നും കത്തില്‍ എയര്‍ ഇന്ത്യ ചോദിക്കുന്നു. എയര്‍ക്രാഫ്റ്റ് റൂള്‍സ് 2023 പ്രകാരം വിമാനങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രണവും അതത് എയര്‍ലൈനുകള്‍ക്കാണ്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എഐ 2428 വിമാനം രാവിലെ 10.15-ഓടെ ടെര്‍മിനല്‍ മൂന്നില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഡല്‍ഹിയില്‍ ആസൂത്രണം ചെയ്ത പ്രതിഷേധ പരിപാടികള്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വനിതാ പോലീസും സിഐഎസ്എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടി എളുപ്പമാക്കുന്നതിനായി ലാന്‍ഡിംഗിന് തൊട്ടുമുമ്പ് വിമാനത്തിന്റെ പാര്‍ക്കിംഗ് ബേ മാറ്റുകയും യാത്രക്കാര്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പോലീസ് സംഘം ഉള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ ടര്‍മാക് ഏരിയയിലൂടെ രഹസ്യ വാഹനത്തില്‍ പുറത്തെത്തിച്ചു. സമാധാനപരമായ പ്രതിഷേധത്തിന് എത്തിയ തങ്ങളെ ക്രിമിനലുകളെപ്പോലെയാണ് പിടികൂടുന്നതെന്ന് വ്യക്തമാക്കി കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് ദീപ്കെ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam