ദില്ലി: അപ്രതീക്ഷിതമായ സ്ഥലംമാറ്റത്തെ തുടര്‍ന്ന് ദില്ലി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ച എസിപി മനസ്വി വസിഷ്ഠയ്ക്ക് സസ്പെന്‍ഷന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.
ഷഹ്ദാര പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് എസിപിയെ സ്ഥലം മാറ്റിയത്. ഈ നടപടിക്കെതിരെയാണ് മനസ്വി വസിഷ്ഠ ഇന്നലെ പരസ്യമായി പ്രതിഷേധം നടത്തിയത്.
ഈ സ്ഥലംമാറ്റം അന്യായമാണെന്ന് ആരോപിച്ചാണ് പൊലീസുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഗുണ്ടായിസം കാണിക്കുന്ന അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പരാതി പറയാന്‍ ഷഹ്ദാര സ്റ്റേഷനിലെത്തിയ അഭിഭാഷകന്‍ ലളിത് ബന്‍സാലിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് മനസ്വി വസിഷ്ഠയെ സ്ഥലംമാറ്റിയത്. എസ്എച്ച് അരുണ്‍കുമാറിനെയും സ്ഥലം മാറ്റിയിരുന്നു.
അഭിഭാഷകരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്നാണ് പ്രധാന ആരോപണം. യാതൊരു തെറ്റും ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഏകപക്ഷീയമായ നടപടിയാണ് മേലധികാരികള്‍ സ്വീകരിച്ചതെന്നും തങ്ങളുടെ വാദം കേട്ടില്ലെന്നും പൊലീസുകാര്‍ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
