ന്യൂഡല്‍ഹി: അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്റെ അഭ്യര്‍ഥന രാജ്യത്തെ ജനങ്ങള്‍ പൂര്‍ണമനസ്സോടെ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കുറച്ചതോടെ വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞുവെന്നും ഇതുവഴി സാധാരണക്കാര്‍ക്ക് വലിയ തുക ലാഭിക്കാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആഹ്വാനം ഏറ്റെടുത്ത പൗരന്മാരെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
പണ്ടുകാലത്ത് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ രാജ്യം ഒറ്റക്കെട്ടായി അത് അനുസരിച്ചിരുന്നു. സമാനമായ രീതിയില്‍ തന്റെ അഭ്യര്‍ഥനയും ജനങ്ങള്‍ ഏറ്റെടുത്തതിലും, രാജ്യം ഇന്നും ആ പഴയ ദേശസ്‌നേഹവും കൂട്ടായ്മയും നിലനിര്‍ത്തുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.
പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെയും ആഘാതങ്ങളെയും മറികടക്കുന്നതിന്റെ ഭാഗമായാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുന്നതിനൊപ്പം പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വിദേശ യാത്രകള്‍ ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കണമെന്നും അദ്ദേഹം രാജ്യത്തോട് അഭ്യര്‍ഥിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
