കോട്ട: രാജസ്ഥാനിലെ കോട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം.ഉദയ്പൂർ ദേശീയപാതയിൽ ശംഭൂപുരയ്ക്ക് സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ദാരുണമായ അപകടം നടന്നത്.
ഖാതു ശ്യാം ക്ഷേത്ര ദർശനം കഴിഞ്ഞ് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ക്രൂസർ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
കുട്ടികൾ ഉൾപ്പെടെ 9 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.പരിക്കേറ്റവരെ കോട്ടയിലെ ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വാഹനത്തിൽ 16 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
