ബ്യൂണസ് ഐറിസിലെ മെസ്സിയുടെ വിടവാങ്ങൽ മൽസരത്തിൽ എതിരാളികളായി എത്തിയ ബെനിൻ ടീമിലെ താരങ്ങൾ അതൃപ്തിയോടെയാണ് കളംവിട്ടത്. മൽസരശേഷം ബെനിൻ ടീമിന്റെ പരിശീലകൻ ഗെർനോട്ട് റോർ ആരോപണങ്ങളുമായി രംഗത്തെത്തി.
മൽസരത്തിന്റെ പത്താം മിനിറ്റിൽ കളി അൽപ്പനേരം നിർത്തിവച്ചിരുന്നു. മെസ്സിക്കുള്ള ആദരസൂചകമായിട്ടായിരുന്നു അത്. ബെനിൻ താരങ്ങൾ മെസ്സിയുടെ അടുത്തെത്തി ഹസ്തദാനം ചെയ്തു. മൽസരത്തിനിടെ മെസ്സിയെ ആലിംഗനം ചെയ്യുന്ന താരങ്ങളെയും കാണാനായി. എന്നാൽ മൽസരശേഷം അതായിരുന്നില്ല സ്ഥിതി. മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാനോ ഡ്രസ്സിങ് റൂമിൽ പോകാനോ സാധിച്ചില്ലെന്ന് ബെനിൻ കോച്ച് പറയുന്നു. അദ്ദേഹം തന്റെ അതൃപ്തി മറച്ചുവെച്ചില്ല.
''അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ ശ്രമിച്ചു. അർജന്റീനക്കാർ ഞങ്ങൾക്ക് ഒന്നും തന്നില്ല എന്നുള്ളത് മാത്രമാണ് സങ്കടകരമായകാര്യം. മെസ്സിക്കൊപ്പമുള്ള ഒരു ഫോട്ടോയോ ജേഴ്‌സിയോ ഇല്ല. ടണലിലേക്കോ ഡ്രസ്സിംഗ് റൂമിലേക്കോ പോലും അവർ ഞങ്ങളെ കടത്തിവിട്ടില്ല.''
ഞങ്ങൾക്ക് ജേഴ്‌സി പരസ്പരം കൈമാറണം എന്നുണ്ടായിരുന്നു, പക്ഷേ ഒന്നും ലഭിച്ചില്ല. അവരുടെ കളിക്കാർ പോകുന്ന വഴിയിൽ പോലും പ്രവേശിക്കാൻ ഞങ്ങളെ അനുവദിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാവരെയും തടയുകയായിരുന്നു. അർജന്റീന കളിക്കാരുമായി ജേഴ്‌സി മാറ്റാമെന്ന പ്രതീക്ഷയിൽ കളിക്കാർ ജേഴ്‌സിയുമായി വരുന്നുണ്ടായിരുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
'ബെനിന്റെ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ഒരു പൂച്ചെണ്ട് ഞങ്ങൾ സമ്മാനമായി നൽകിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നിരുന്നാലും, എന്റെ കൈവശമുണ്ടായിരുന്ന മെസ്സിയുടെ 2018 ലെ ജേഴ്‌സി ഞാൻ കോച്ച് സ്‌കലോണിക്ക് നൽകി, അദ്ദേഹം അത് മെസ്സിയെക്കൊണ്ട് ഒപ്പിടുവിച്ച് എനിക്ക് തിരികെ തന്നു. അതിനായി അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു' റോർ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
