റാഞ്ചിയിൽ രണ്ടാം ട്വന്റി20യിൽ ഇന്ത്യയെ വീഴ്ത്തി വിൻഡീസ്

OCTOBER 9, 2026, 11:22 PM

റാഞ്ചി: വിമർശകരുടെ വായടപ്പിച്ച അർദ്ധസെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ തിളങ്ങിയിട്ടും വിൻഡീസിന് എതിരായ രണ്ടാം ട്വന്റി20യിൽ ആറ് വിക്കറ്റിന് തോറ്റ് ഇന്ത്യ. 41 പന്തുകളിൽ നിന്ന് 82 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ മികവിൽ ഇന്ത്യ ഉയർത്തിയ 249/5 എന്ന സ്‌കോർ 18.3 ഓവറിലാണ് വിൻഡീസ് മറികടന്നത്. 

45 പന്തുകളിൽ 102 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ ഷായ് ഹോപ്പ്, 37 പന്തുകളിൽ 84 റൺസ് നേടിയ ഷെർഫനേ റൂതർഫോഡ്, 13 പന്തുകളിൽ 34 റൺസ് നേടിയ റൊമാരിയോ ഷെപ്പേഡ്, 13 പന്തിൽ 24 റൺസ് നേടിയ റോവ്മാൻ പവൽ എന്നിവർ ചേർന്നാണ് വിൻഡീസിന് അവിസ്മരണീയ ജയമൊരുക്കിയത്.

ഇതോടെ അഞ്ചുമത്സര പരമ്പര 1-1ന് തുല്യതയിലായി. മൂന്നാം മത്സരം ഞായറാഴ്ച ഇൻഡോറിൽ നടക്കും.

vachakam
vachakam
vachakam

കഴിഞ്ഞ നാല് ഇന്നിംഗ്‌സുകളിൽ 9,7,2,11 എന്നിങ്ങനെ പുറത്തകേണ്ടിവന്നതിന്റെ സമ്മർദ്ദം ആവിയാക്കി കളഞ്ഞ റാഞ്ചിയിലെ സഞ്ജുവിന്റെ ഇന്നിംഗ്‌സിന് ഒൻപത് ഫോറുകളും നാലുസിക്‌സുകളും അകമ്പടിയായി.

തിലക് വർമ്മ (18 പന്തുകളിൽ പുറത്താകാതെ 44 റൺസ്), ഇഷാൻ കിഷൻ (22 പന്തുകളിൽ 43 റൺസ്), ശ്രേയസ് അയ്യർ (18പന്തുകളിൽ 40റൺസ്), അഭിഷേക് ശർമ്മ (20) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്താൻ തുണച്ചു.

സഞ്ജുവും അഭിഷേകും ഓപ്പണിംഗിനിറങ്ങി ആദ്യ നലോവറിൽ കൂട്ടിച്ചേർത്തത് 42 റൺസാണ്. അഭിഷേകിന് പകരമെത്തിയ ഇഷാൻ കിഷനെ കൂട്ടുനിറുത്തി സഞ്ജു കത്തിക്കയറുകയായിരുന്നു. നേരിട്ട 21-ാമത്തെ പന്തിൽ സഞ്ജു അർദ്ധസെഞ്ച്വറിയിലെത്തി.

vachakam
vachakam
vachakam

12-ാം ഓവറിന്റെ ആദ്യ പന്തിൽ ടീം സ്‌കോർ 139ൽ നിൽക്കുമ്പോഴാണ് ഇഷാൻ പുറത്തായത്. തുടർന്നിറങ്ങിയ ശിവം ദുബെ (7) 14-ാം ഓവറിൽ പുറത്തായി. സഞ്ജു അടുത്ത ഓവറിലാണ് മടങ്ങിയത്. തുടർന്ന് ശ്രേയസ് തിലക് സഖ്യം 32 പന്തുകളിൽ അടിച്ചുകൂട്ടിയ 83 റൺസ് ഇന്ത്യയെ 245ലെത്തിച്ചു.

സഞ്ജുവിന്റെ ട്വന്റി20യിലെ ഒൻപതാമത്തെ അർദ്ധസെഞ്ച്വറിയാണിത്. മൂന്ന് സെഞ്ച്വറികളും അന്താരാഷ്ട്ര ട്വന്റി20യിൽ സഞ്ജു നേടിയിട്ടുണ്ട്.

249/5 ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ എട്ടാമത്തെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam