യുവേഫ നേഷൻസ് ലീഗിൽ ബെൽജിയത്തിനെതിരെ മികച്ച ജയവുമായി ഫ്രാൻസ്

OCTOBER 6, 2026, 8:26 AM

സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന മത്സരത്തിൽ ബെൽജിയത്തിനെതിരെ 4-1 എന്ന സ്‌കോറിന് ഗംഭീര തിരിച്ചുവരവ് വിജയം സ്വന്തമാക്കിയ ഫ്രാൻസ്, തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയും യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് A1-ൽ ഒന്നാം സ്ഥാനത്തുള്ള നില ഭദ്രമാക്കുകയും ചെയ്തു.
മികച്ച തുടക്കം കുറിച്ച ബെൽജിയം, 35-ാം മിനിറ്റിൽ ഡോഡി ലുകേബാക്കിയോയിലൂടെ ലീഡ് നേടി. ആദ്യ പകുതിയിൽ ബെൽജിയത്തിന്റെ മികച്ച പ്രതിരോധം തകർക്കാൻ ഫ്രാൻസിനായില്ല. 0-1 എന്ന നിലയിലായിരുന്നു അവർ ഇടവേളയ്ക്ക് പിരിഞ്ഞത്.

രണ്ടാം പകുതിയുടെ ഫ്രാൻസ് പരിശീലകൻ സിനദിൻ സിദാൻ വരുത്തിയ പകരക്കാരുടെ മാറ്റങ്ങൾ ഫ്രാൻസിന് മുൻതൂക്കം നൽകി. തുടർന്ന് 77-ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്നുള്ള ഒരു ഉഗ്രൻ ഷോട്ടിലൂടെ ഡെസിറെ ഡൗ സമനില ഗോൾ നേടി. നാല് മിനിറ്റിനുശേഷം, മൈക്കൽ ഒലിസെ നൽകിയ പാസ് റയാൻ ഷെർക്കി ഗോളാക്കി മാറ്റിയതോടെ ഫ്രാൻസ് 2-1 ന് മുന്നിലെത്തിച്ചു.

തുടർന്ന് രണ്ട് ഗോളുകൾ കൂടി നേടി മൈക്കൽ ഒലിസെ വിജയം ഉറപ്പിച്ചു. ഡൗവുമായി ഒത്തുചേർന്ന്മുന്നേറിയ ഒലിസെ 88-ാം മിനിറ്റിൽ ഗോൾ നേടുകയും, തുടർന്ന് സ്റ്റോപ്പേജ് ടൈമിൽ (90+1 മിനിറ്റിൽ) വീണ്ടും സ്‌കോർ ചെയ്യുകയും ചെയ്തു. വെറും 13 മിനിറ്റിനുള്ളിൽ ഫ്രാൻസ് നേടിയ നാല് ഗോളുകൾ ബെൽജിയത്തെ അമ്പരപ്പിക്കുകയും, ഗ്രൂപ്പിൽ 10 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താൻ ഫ്രഞ്ച് ടീമിനെ സഹായിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam