മുഹമ്മദ് സനാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

OCTOBER 6, 2026, 8:32 AM

ഇന്ത്യൻ സൂപ്പർ ലീഗിൽ പോരാട്ടം കടുപ്പിക്കാൻ ലക്ഷ്യമിട്ട് മലയാളി യുവതാരം മുഹമ്മദ് സനാനെ തങ്ങളുടെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ജംഷഡ്പൂർ എഫ്.സിയിൽ നിന്ന് വൻ തുകയ്ക്കാണ് 22കാരനായ ഈ വിംഗറെ മഞ്ഞപ്പട സ്വന്തമാക്കിയത്.

2028-29 സീസൺ പൂർത്തിയാകുന്നത് വരെ നീളുന്ന നാല് വർഷത്തെ ദീർഘകാല കരാറിലാണ് സനാൻ ഒപ്പുവച്ചിരിക്കുന്നത്. സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തുന്ന പ്രിയ താരത്തെ വലിയ പ്രതീക്ഷകളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വരവേൽക്കുന്നത്. യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ സ്‌പോർട്‌സ്, സ്‌പോർട്‌സ്‌ടെക് കൺസോർഷ്യമായ ആൽ ഫുർസാൻ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെയാണ് ക്ലബ്ബിന്റെ നിർണായക നീക്കങ്ങൾ.

ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും ലീഗിൽ ശക്തമായ തിരിച്ചുവരവ് നടത്താനും ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വൻതാരങ്ങളെ ടീമിലെത്തിക്കുന്നത്. പുതിയ ഉടമകൾക്ക് കീഴിൽ വലിയ മാറ്റങ്ങളാണ് ക്ലബ്ബിൽ നടക്കുന്നത്. വരും സീസണിൽ കിരീടം ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ താരങ്ങളുടെ വരവ്. കേരളത്തിന്റെ മണ്ണിൽ നിന്നും പന്ത് തട്ടിത്തുടങ്ങിയ സനാൻ, പ്രശസ്തമായ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് (RFYC) അക്കാദമിയിലൂടെയാണ് തന്റെ കളിമികവിന് മൂർച്ച കൂട്ടിയത്. അക്കാദമി തലത്തിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ് താരത്തിന് 2023ൽ ജംഷഡ്പൂർ എഫ്.സിയിലേക്കുള്ള വഴി തുറന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam