യുവേഫ നേഷൻസ് ലീഗിൽ വെയിൽസിനെ തോൽപ്പിച്ച് ഡെന്മാർക്ക്

OCTOBER 5, 2026, 5:09 AM

യുവേഫ നേഷൻസ് ലീഗിൽ കാർഡിഫ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെയിൽസിനെ 1-0 ത്തിന് പരാജയപ്പെടുത്തി ഡെന്മാർക്ക്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയ ഡെന്മാർക്കിനായി 75-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റാസ്മസ് ഹോജ്‌ലണ്ടാണ് നിർണായക ഗോൾ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ4ൽ ആറ് പോയിന്റിലെത്തിയ ഡെന്മാർക്ക്, ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്താനുള്ള തങ്ങളുടെ പ്രതീക്ഷകൾ സജീവമാക്കി.

ആദ്യ പകുതിയിൽ ഡെന്മാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, ഗുസ്താവ് ഇസാക്‌സനും ഒലിവർ പ്രോവ്സ്റ്റ്ഗാർഡിനും ഗോളാക്കി മാറ്റാനായില്ല. എന്നാൽ വെയിൽസിന് ഒരുവസരം പോലും ലഭിച്ചില്ല. എന്നാൽ ഇടവേളയ്ക്ക് ശേഷം വെയിൽസിന്റെ സോർബ തോമസിന്റെ മനോഹരമായൊരു പാസ് ലൂയിസ് കൂമാസിന് അവസരം ലഭിച്ചെങ്കിലും ഡെന്മാർക്ക് ഗോൾകീപ്പർ മാഡ്‌സ് ഹെർമാൻസെൻ മികച്ചൊരു റിഫ്‌ളെക്‌സ് സേവിലൂടെ തടഞ്ഞിട്ടു.

വെയിൽസ് ഗോൾകീപ്പർ ഡാനി വാർഡ് പിഴവിൽ ഡെന്മാർക്കിന് പെനാൽറ്റി ലഭിച്ചു. ഹോജ്‌ലണ്ട് അത് അനായാസംഗോളാക്കി മാറ്റി. പരാജയപ്പെട്ടെങ്കിലും, നോർവേയ്‌ക്കെതിരെ പോർച്ചുഗൽ വിജയിച്ചതോടെ വെയിൽസ് അവസാന സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു; 'ഹെഡ്ടുഹെഡ് ' റെക്കോർഡിലെ മുൻതൂക്കമാണ് അവർക്ക് തുണയായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam