ഏഷ്യൻ ഗെയിംസിൽ കപ്പൽയോട്ടത്തിൽ നെത്ര കുമാനന് വെങ്കലം

OCTOBER 3, 2026, 9:16 AM

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിങ്കി വിഭാഗത്തിൽ നെത്ര കുമാനൻ വെങ്കലം നേടി. ഫൈനലിലെ രണ്ടാം റേസിൽ മികച്ച തിരിച്ചുവരവ് നടത്തിയ നെത്ര, ഹോങ്കോങ്ങിന്റെ സ്‌റ്റെഫനി ലൂയിസ് നോർട്ടനുമായി പോയിന്റിൽ ഒപ്പത്തിനൊപ്പമെത്തിയെങ്കിലും ഹെഡ്ടുഹെഡ് ഫലത്തിന്റെ ആനുകൂല്യത്തിലാണ് വെങ്കലം സ്വന്തമാക്കിയത്.

ആദ്യ റേസിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന നെത്ര അവസാന റേസിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പോഡിയത്തിലെത്തിയത്. ഇതോടെ ഐച്ചിനഗോയ ഏഷ്യൻ ഗെയിംസിൽ കപ്പൽയോട്ടത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി.

വ്യാഴാഴ്ച വനിതകളുടെ സ്‌കിഫ് വിഭാഗത്തിൽ ഹർഷിത തോമറും ശീതൾ വർമയും വെങ്കലം നേടിയിരുന്നു. ആദ്യം നാലാം സ്ഥാനത്തായിരുന്ന ഇന്ത്യൻ സഖ്യത്തിന് മുന്നിലുണ്ടായിരുന്ന ചൈനീസ് ടീമിനെ അയോഗ്യരാക്കിയതോടെയാണ് വെങ്കലം ലഭിച്ചത്. പുരുഷന്മാരുടെ സ്‌കിഫിൽ മാനു ഫ്രാൻസിസും പ്രിൻസ് നോബിളും വെള്ളിയും നേടിയിരുന്നു.

vachakam
vachakam
vachakam

ഇന്ത്യയുടെ വനിതാ റഗ്ബി സെവൻസ് ടീം മലേഷ്യയെ 26-5ന് തോൽപ്പിച്ചപ്പോൾ പുരുഷ വോളിബോൾ ടീം ദക്ഷിണ കൊറിയയെ 3-1ന് കീഴടക്കി. കനോയി സ്ലാലോമിൽ പ്രദ്യുമ്‌ന സിങ് റാത്തോഡും ശിഖ ചൗഹാനും കയാക് ക്രോസ് ക്വാർട്ടർ ഫൈനലിലെത്തി. അതേസമയം, പുരുഷ ഡിങ്കിയിൽ വിഷ്ണു സരവണൻ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam