ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ

OCTOBER 2, 2026, 4:31 AM

ആവേശം കൊടുമുടി കയറിയ മത്സരത്തിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിലെത്തി.

മൂന്ന് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷം പാകിസ്ഥാൻ നടത്തിയ അവിശ്വസനീയ തിരിച്ചുവരവിൽ സമനിലയിലായ പോരാട്ടത്തിനൊടുവിൽ, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അഭിഷേക് നേടിയ തകർപ്പൻ ഗോളിൽ 4-3 എന്ന സ്‌കോറിനാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്.

പാകിസ്ഥാനെതിരെ തോൽവി അറിയാതെയുള്ള ഇന്ത്യയുടെ 21-ാം മത്സരമാണിത്. ശനിയാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ മലേഷ്യ-ദക്ഷിണ കൊറിയ രണ്ടാം സെമിയിലെ വിജയികളെയാണ് ഇന്ത്യ നേരിടുക. വനിതാ വിഭാഗത്തിലും ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്. 1982നുശേഷം ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുരുഷവനിതാ വിഭാഗങ്ങളിൽ ഫൈനലിലെത്തുന്നത്.

vachakam
vachakam
vachakam

മത്സരത്തിന്റെ ആദ്യ പകുതിയിൽ പൂർണ്ണ ആധിപത്യം ഇന്ത്യയ്ക്കായിരുന്നു. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ഇന്ത്യ നേടിയ പെനാൽറ്റി കോർണറുകളിൽ നിന്ന് ക്യാപ്ടൻ ഹർമൻപ്രീത് സിങ് രണ്ട് പെനാൽറ്റി സ്‌ട്രൈക്കുകൾ ഗോളാക്കി മാറ്റി. 23-ാം മിനിറ്റിൽ സുഖ്ജീത് സിങ് ഫീൽഡ് ഗോളിലൂടെ ലീഡ് 3-0 ആക്കി ഉയർത്തിയപ്പോൾ മത്സരം ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കുമെന്നാണ് കരുതിയത്.

എന്നാൽ, വിജയം ഉറപ്പിച്ചതോടെ ഇന്ത്യയുടെ അലസത മുതലാക്കി പാകിസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചെത്തി. രണ്ടാം ക്വാർട്ടറിന്റെ അവസാന നിമിഷത്തിൽ അബു മഹ്മൂദിലൂടെ (30-ാം മിനിറ്റ്) ആദ്യ ഗോൾ മടക്കിയ പാകിസ്ഥാൻ, മൂന്നാം ക്വാർട്ടറിൽ ഹന്നാൻ ഷാഹിദിലൂടെയും (45-ാം മിനിറ്റ്) നാലാം ക്വാർട്ടറിൽ വഹീദ് റാണയിലൂടെയും (49-ാം മിനിറ്റ്) ഗോളുകൾ നേടി സ്‌കോർ 3-3 എന്ന നിലയിൽ സമനിലയിലാക്കി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷങ്ങളിലാണ് ഇന്ത്യൻ മുന്നേറ്റ താരം അഭിഷേക് ടീമിന്റെ രക്ഷകനായത്. 60-ാം മിനിറ്റിൽ പാക് ഡിഫൻസിനെ വെട്ടിച്ച് അഭിഷേക് തൊടുത്ത ഷോട്ട് എതിർ താരത്തിന്റെ സ്റ്റിക്കിൽ തട്ടി ദിശമാറി വലയിൽ പതിച്ചതോടെ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു.

3-0 എന്ന ശക്തമായ ലീഡ് നേടിയ ശേഷം ഇന്ത്യ കളിയിലെ ശ്രദ്ധ കുറച്ചതും പ്രതിരോധത്തിലെ പിഴവുകളും വരാനിരിക്കുന്ന ഫൈനൽ മത്സരത്തിന് മുൻപ് തിരുത്തേണ്ടതുണ്ടെന്ന് ക്യാപ്ടൻ ഹർമൻപ്രീത് സിങ് മത്സരശേഷം വ്യക്തമാക്കി. പോരാട്ടവീര്യം വീണ്ടെടുത്ത് ജയം പിടിച്ചെടുക്കാനായത് ഫൈനലിന് മുൻപ് വലിയ ആത്മവിശ്വാസമാണ് ടീമിന് നൽകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam