അത്യന്തം നാടകീയമായ മത്സരത്തിൽ അറേബ്യൻ ഗൾഫ് കപ്പിൽ ഒമാൻ സെമിയിൽ

OCTOBER 2, 2026, 4:24 AM

അറേബ്യൻ ഗൾഫ് കപ്പിൽ ആവേശകരമായ മത്സരത്തിലും അത്യന്തം നാടകീയമായ വഴിത്തിരിവിലൂടെ ഒമാൻ സെമിഫൈനലിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കുവൈത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഒമാൻ പ്രതീക്ഷകൾ നിലനിർത്തിയത്. സമാന്തരമായി നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ സൗദി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇറാഖിനെ വീഴ്ത്തി.

ഇതോടെ ഒമാനും ഇറാഖിനും നാല് പോയിന്റ് വീതമായി. പോയിന്റിലും ഗോളിലും ഫെയർ പ്ലേ കാർഡുകളിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ അവസാന സെമി ബെർത്ത് കണ്ടെത്താൻ നറുക്കെടുപ്പ് വേണ്ടിവന്നു. ഒടുവിൽ ഭാഗ്യത്തിന്റെ ചിറകിലേറി ഒമാൻ സെമി ടിക്കറ്റ് ഉറപ്പിച്ചു.

നിർണായക മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഒമാൻ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. കളിയുടെ 6-ാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയതോടെ ടൂർണമെന്റിൽ നിന്ന് ഒമാൻ പുറത്താകലിന്റെ വക്കിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പരിശീലകൻ താരിഖ് സെക്തിവിയുടെ തന്ത്രങ്ങൾ കളം മാറ്റിമറിച്ചു. 65, 81 മിനിറ്റുകളിൽ നാസർ അൽ റവാഹി നേടിയ ഇരട്ട ഗോളുകൾ ഒമാന് ലീഡ് നൽകി. തൊട്ടുപിന്നാലെ 84-ാം മിനിറ്റിൽ അൽ റവാഹിയുടെ പാസിൽ മുസാബ് അൽ ഷഖ്‌സി ഹെഡ്ഡറിലൂടെ മൂന്നാം ഗോളും വലയിലെത്തിച്ചതോടെ ഒമാൻ 3-1 ന്റെ ഗംഭീര ജയം സ്വന്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam