യുവേഫ നേഷൻസ് ലീഗിൽ ബെൽജിയത്തെ തോൽപ്പിച്ച് ഫ്രാൻസ്

SEPTEMBER 29, 2026, 10:07 AM

യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോളിൽ പുതിയ പരിശീലകൻ സിനദിൻ സിദാന്റെ കീഴിൽ ഫ്രാൻസിന് തുടർച്ചയായ രണ്ടാം വിജയം. ബ്രസെൽസിൽ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് ബെൽജിയത്തെ പരാജയപ്പെടുത്തിയത്. കളി തീരാൻ രണ്ടു മിനിറ്റ് മാത്രം ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയ മൈക്കൽ ഒലീസെ നേടിയ തകർപ്പൻ ഗോളാണ് ഫ്രാൻസിന് നിർണായക വിജയം സമ്മാനിച്ചത്.

പരിക്കുമൂലം നായകൻ കിലിയൻ എംബാപ്പെയില്ലാതെയാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കിലും മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഫ്രാൻസിനായി. 77-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർക്കോളയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഒലീസെ, സ്വന്തം പകുതിയിൽ നിന്ന് പന്തുമായി മുന്നേറി 88-ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ലോംഗ് റേഞ്ചർ ബെൽജിയൻ ഗോൾകീപ്പർ സെനെ ലാംമെൻസിനെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു.

ജയത്തോടെ രണ്ടു കളികളിൽ നിന്ന് ആറ് പോയിന്റോടെ ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam